main

സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം; അറിയേണ്ടതെല്ലാം

Web Team | | 3 minutes Read


601-1626783259-fb-img-1626783243482

സൈബർ ചതിക്കുഴികളിൽ പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി സൈബർ സെക്യൂരിറ്റി മലയാളം, ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

സൈബർ ചതിക്കുഴികളിൽ എങ്ങനെ പെടാതിരിക്കാം ?

നമ്മുടെ ജീവിതശൈലി തന്നെ മൊബൈൽ ഡിവൈസ് ,ഇന്റർനെറ്റ് എന്നിവ മാറ്റിമറിച്ചു. ഏതൊരു വീട്ടിലും ഇന്ന് മിനിമം 5 ഇന്റർനെറ്റ് കണ്ണെക്ടഡ് ഡിവൈസ് കാണും. വാട്സാപ്പ് ഗ്രൂപ്പുകൾ ,സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ എന്നിവയിൽ ഒരു കണ്ട്രോളും കൂടാതെ നമ്മൾ പേർസണൽ ഡാറ്റ ഷെയർ ചെയ്യുന്നു. ഈ ഡാറ്റയെ കമ്പനികളും സൈബർ ചതിയന്മാരും ഒരുപോലെ ഉപയോഗിക്കുന്നു.കുട്ടികളും അമ്മമാരും സാങ്കേതിക ജ്ഞാനം ഉള്ളവർ പോലും വളരെ എളുപ്പം ചതിക്കുഴികളിൽ വീണു പോകുന്നു

ചെയ്യേണ്ട കാര്യങ്ങൾ :

1 ഇന്ന് എല്ലാ കുട്ടികളുടെയും കയ്യിൽ സ്മാർട്ഫോൺ (smartphone) ഉണ്ട്. കഴിയുമെങ്കിൽ ബെഡ്‌റൂം ,ബാത്രൂം എന്നിവയിലേക്ക് ഫോൺ കൊണ്ടുപോകുവാൻ സമ്മതിക്കാതിരിക്കുക. പ്രൈവസി (privacy) ഒക്കെ തിരിച്ചറിവ് വന്ന ശേഷം ആവാം.നിശ്ചിത സമയം കഴിഞ്ഞു കുട്ടികളുടെ ഫോൺ ഫോൺ ഓഫ് ചെയ്യിപ്പിച്ചു മാതാപിതാക്കൾ സൂക്ഷിക്കുക.(കുറച്ചു ടെക്നിക്കൽ ജ്ഞാനം ഉണ്ടെകിൽ ഗൂഗിൾ ഫാമിലി ലിങ്ക് പോലെയുള്ള ആപ്പ് കണ്ട്രോൾ ആൻഡ്രോയിഡ് ഫോണിൽ ഉപയോഗിക്കാം , പക്ഷെ ആപ്പ് വഴി മാത്രമൊന്നുമല്ല സൈബർ തട്ടിപ്പുകൾ നടക്കുന്നത് )

2. ഡിവൈസ് കാമറ (camera) ആവശ്യം ഇല്ലാത്തപ്പോൾ ഒരു കഷ്ണം സെല്ലോ ടേപ്പ് അല്ലെങ്കിൽ സ്റ്റിക്കർ ഉപയോഗിച്ച് മൂടിവെയ്ക്കുക

3. അൺലിമിറ്റഡ് ഡാറ്റ പ്ലാൻ കുട്ടികൾക്ക് പഠനത്തിനായി വേണമോ എന്ന് വിശകലനം ചെയ്യുക

4. മുതിർന്നവരുടെ ഫോൺ /ലാപ്ടോപ്പ് കളിക്കാനായി കുട്ടികളുടെ കയ്യിൽ കൊടുക്കാതിരിക്കുക . അത്യാവിശ്യമെങ്കിൽ നിങ്ങളുടെ വർക്ക് , പേർസണൽ ഡാറ്റ കാണുവാൻ സാധിക്കില്ല എന്ന് ഉറപ്പുവരുത്തുക

5. ഫോൺ ഇടയ്ക്കിടെ ക്ലീനപ്പ് ചെയ്യുക. കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പ് ,ഓൺലൈൻ ഗ്രൂപ്പ് തുടങ്ങിയവ പ്രോഹത്സാഹിപ്പിക്കാതിരിക്കുക

6. ഓൺലൈൻ ക്ലാസ്സിൽ സൈബർ സുരക്ഷയെക്കുറിച്ചു ടീച്ചർമാർ കുട്ടികളെ ദിവസവും 5 മിനുറ്റിൽ താഴെ ബോധവൽക്കരിക്കുക. സ്കൂൾ അസംബ്ലി പോലെ .ഇതിനായി സ്കൂൾ തലത്തിൽ awareness പ്രോഗ്രാം ടീച്ചേഴ്സിന് ആദ്യം നടത്തുക.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


7. സ്ത്രികളേയും കുട്ടികളെയും ഒക്കെ ബോധവത്കരിക്കാൻ കുടുംബശ്രീ പോലെയുള്ള സംഘങ്ങളെ ചുമതലപെടുത്തുക . ആദ്യം അവരെ ബോധവത്കരിച്ചു പ്രാപ്തരാക്കുക.സൈബർ തെളിവുകൾ എങ്ങനെ സൂക്ഷിക്കാം എന്ന വിഷയം വളരെ പ്രാധാന്യം അർഹിക്കുന്നു

8. കമ്പ്യൂട്ടർ ഒക്കെ മേടിക്കുകമ്പോൾ കുറച്ചു പൈസയും കൂടി കൊടുത്തു പെയ്ഡ് അല്ലെങ്കിൽ ലൈസൻസ്ഡ് ആൻറിവൈറസ് കൂടി മേടിക്കുക. കമ്പ്യൂട്ടർ ഇടയ്ക്കു അപ്ഡേറ്റ് ചെയ്യുക.ലൈസൻസ് ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം (വിൻഡോസ് ) മേടിക്കാൻ പറ്റിയില്ലെങ്കിൽ ഉബുണ്ടു ലിനക്സ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുക

9. സ്വാകര്യ വിവരങ്ങൾ (ബർത്ഡേയ് , ബാങ്ക് അക്കൗണ്ട് നമ്പർ , പാസ്സ്‌വേർഡ് ,സ്വകാര്യ ഫോട്ടോകൾ , ആരോഗ്യപരമായ വിവരങ്ങൾ ) സോഷ്യൽ മീഡിയയിൽ പബ്ലിക് ആയി പോസ്റ്റ് ചെയ്യാതിരിക്കുക .വാട്സ്ആപ് പോലെയുള്ള ചാറ്റ് അപ്പുകളിൽ മീഡിയ ഓട്ടോ ഡൗൺലോഡ് ഡിസേബിൾ ചെയ്യുക.

10. ഓഫർ , ക്രിപ്റ്റോ കറൻസി , ഡിജിറ്റൽ ഗ്രൂപ്പ് മാർക്കറ്റിംഗ് എന്നിവയ്ക്ക് പുറകെ കണ്ണുമടച് പോകാതിരിക്കുക . ഇവ നടത്തുന്നവരുടെ ആധികാരികത നന്നായി പഠിക്കുക

11. അത്യാവശ്യമുള്ള ഫോട്ടോ , സ്കാൻഡ് കോപ്പി എന്നിവ പെൻഡ്രൈവെയിലോ മറ്റോ കോപ്പി ചെയ്തു ഭദ്രമായി സൂക്ഷിക്കുക

12. ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് കുട്ടികളുടെ കയ്യിൽ കൊടുക്കാതിരിക്കുക .കൊടുത്താൽ തന്നെ ട്രാൻസാക്ഷൻ പരിധി , ട്രാൻസാക്ഷൻ അലെർട് മാതാപിതാക്കളുടെ ഫോണിലേക്ക് സെറ്റ് ചെയ്യുക

13. കമ്പനികളിൽ ഹാക്കത്തോൺ, ടെക്നിക്കൽ പ്രഭാഷണങ്ങൾക്കു പകരം ഓരോ തൊഴിലാളിക്കും ലളിതമായി സ്വികരിക്കാൻ പറ്റുന്ന സൈബർ സുരക്ഷയെക്കുറിച്ചു നിരന്തരം ബോധവത്കരണം നടത്തുക.പോലീസ് ,ഗവണ്മെന്റ് എംപ്ലോയീസ് എന്നിവർക്ക് സൈബർ സുരക്ഷാ പാടങ്ങൾ ,സൈബർ നിയമങ്ങളെക്കുറിച്ചു ക്ലാസുകൾ എന്നിവ നടത്തുക. നന്നായി പ്ലാൻ ചെയ്യണ്ട കാര്യങ്ങളാണിവ.ഗവണ്മെന്റ് തലത്തിൽ സൈബർ ക്ലിനിക് തുടങ്ങിയ ആശയങ്ങൾ ചിന്തിക്കാവുന്നതാണ്

14. ഫോൺ റിപ്പയർ കൊടുക്കുമ്പോൾ, വിൽക്കുമ്പോൾ സ്വകാര്യ ഡാറ്റ അവയിൽ ഇല്ലെന്നു ഉറപ്പാക്കുക .SD കാർഡ് ഉണ്ടെങ്കിൽ ഊരിയെടുക്കുക . ഫോൺ ഫോർമാറ്റ് ചെയ്യുക. ഡാറ്റ ഫോർമാറ്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഡിവൈസ് മാനുഫാച്ചുറെർ പറയുന്ന പോലെ നശിപ്പിക്കുക /റീസൈക്കിൾ ചെയ്യുക

15. എന്തെകിലും സൈബർ തട്ടിപ്പിന് ഇരയായി എന്ന് തോന്നിയാൽ പോലീസ് കംപ്ലൈന്റ്റ് ,നിയമസഹായം
എന്നിവ തേടുക .ഒളിച്ചും പാത്തും വെയ്ക്കുന്നതാണ് പ്രശ്നം വഷളാക്കുന്നത്.

English Summary : How To Get Secured From Cyber Traps in Tech

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.75 MB / ⏱️ 0.0012 seconds.