main

ബി.എസ്.എൻ.എൽ. 4ജി ഉടൻ

Web Team | | 1 minute Read


1501-1650261058-images-9

തൃശ്ശൂർ: കാത്തിരിപ്പിനൊടുവിൽ ബി.എസ്.എൻ.എലിന് 4 ജി കിട്ടുമ്പോൾ, അത് സാങ്കേതികവിദ്യയിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെ അടയാളംകൂടിയായിമാറുന്നു.

ഇത്രനാളും വിദേശരാജ്യത്തെ ആശ്രയിച്ചിരുന്ന ടെലികോം സാങ്കേതികവിദ്യ ഇന്ത്യക്കും സാധ്യമാണെന്ന് തെളിയുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.) വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ രാജ്യത്ത് 6000 ടവറുകളിലാണ് ഉടൻ നിലവിൽവരുക. ബി.എസ്.എൻ.എലും ടി.സി.എസും തമ്മിൽ ഇതിനുള്ള കരാർ ആയിക്കഴിഞ്ഞു. 547.02 കോടി രൂപയുടെ 4ജി ഉപകരണങ്ങളാണ് ബി.എസ്.എൻ.എൽ. വാങ്ങുന്നത്. ചണ്ഡീഗഢിൽ നടത്തിയ ട്രയലിൽ വിജയകരമെന്ന് ബോധ്യമായതിനെത്തുടർന്നാണ് തദ്ദേശീയ സാങ്കേതികവിദ്യയിൽ പിറന്ന 4ജി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നായ ഇന്ത്യയിൽ ഇതുവരെ ആധിപത്യം ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾക്കായിരുന്നു. ചൈനയുമായി ഉണ്ടായ അതിർത്തിത്തർക്കത്തെ തുടർന്ന് ആ രാജ്യത്തുനിന്നുള്ള ഇടപാടുകൾക്ക് നിരോധനം വന്നു. അപ്പോഴേക്കും 4ജി ടെൻഡർ നടപടികൾ അവസാനഘട്ടത്തിലെത്തിയിരുന്നു.

തദ്ദേശീയ സാങ്കേതികവിദ്യ മതിയെന്ന തീരുമാനം കേന്ദ്രസർക്കാരിൽനിന്നു വന്നതോടെ ടെൻഡർ നടപടികൾ റദ്ദാക്കി. രാജ്യത്തുനിന്നുള്ള നാല് കമ്പനികൾ 4ജി സാങ്കേതികവിദ്യ തയ്യാറാക്കി മുന്നോട്ടുവന്നു. എന്നാൽ, ടി.സി.എസിന്റേതാണ് മികവുറ്റതായി തിരഞ്ഞെടുക്കപ്പെട്ടത്.

English Summary : Bsnl 4g in Tech

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.72 MB / ⏱️ 0.0008 seconds.