main

മെസ്സി പെനൽറ്റി പാഴാക്കി;എന്നിട്ടും രണ്ടു ഗോൾ ജയത്തോടെ അർജൻ്റീന പ്രീ ക്വാർട്ടറിൽ...

Web Team | | 1 minute Read


സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റി പാഴാക്കിയ മത്സരത്തിൽ പോളണ്ടിനെ ഇരട്ട ഗോളുകൾക്കു തകർത്ത് പ്രീക്വാർട്ടർ ഉറപ്പിച്ച് അര്‍ജന്റീന. അലെക്സിസ് മാക് അലിസ്റ്റർ (47), ജുലിയൻ അൽവാരെസ് (67) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. തുടക്കം മുതൽ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയിൽ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയിൽ അർജന്റീന ഗംഭീര തിരിച്ചുവരവു നടത്തി.

1613-1669858992-images-38

പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയിൽ മെസ്സി പെനല്‍റ്റി പാഴാക്കിയത് അർജന്റീന ആരാധകർക്കു നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അർജന്റീന സി ഗ്രൂപ്പ് ചാംപ്യൻമാരായി. അർജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമൻമാരായി പ്രീക്വാർട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സമനിലയായാൽ പോലും പ്രീക്വാർട്ടർ ഉറപ്പിക്കാമായിരുന്ന മത്സരത്തിൽ പോളിഷ് ആക്രമണങ്ങൾ നന്നേ കുറവായിരുന്നു. രണ്ടാം ഗോൾ നേടിയിട്ടും അർജന്റീന ആക്രമണങ്ങൾക്കു കുറവുണ്ടായില്ല. 85–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാർട്ടിനസിന്റെ ഷോട്ട് പോളണ്ട് ഗോളി മാത്രം മുന്നിൽനിൽക്കെ പുറത്തേക്കുപോയി. രണ്ടാം പകുതിയിൽ അധികസമയം ആറുമിനിറ്റ് പൂർത്തിയായപ്പോൾ‌ ജയം അർജന്റീനയ്ക്കു സ്വന്തം.

46-ാം മിനിറ്റിൽ മികച്ചൊരു റൺ നടത്തിയ മൊളീന കോർണര്‍ ഫ്ലാഗിനു സമീപത്തുനിന്ന് ബോക്സിലേക്കു ക്രോസ് നൽകി. ബോക്സിന്റെ മധ്യത്തിൽനിന്ന് മാക് അലിസ്റ്ററിന്റെ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിൽ പതിച്ചു.

അർജന്റീനയുടെ രണ്ടാം ഗോൾ: യുവതാരം എന്‍സോ ഫെർണാണ്ടസിന്റെ പാസിൽ നിന്നായിരുന്നു ജുലിയൻ അൽവാരെസിന്റെ ഗോൾ പിറന്നത്. പോളണ്ട് പ്രതിരോധ താരങ്ങൾ മുന്നിലുണ്ടായിട്ടും മികച്ചൊരു ഷോട്ടിലൂടെ അൽവാരെസിൽനിന്ന് പന്ത് പോളണ്ട് ഗോൾ കീപ്പറെ മറികടന്ന് വലയിൽ.

English Summary : News in Sports

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0083 seconds.