main

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തലമുറ മാറ്റം കാര്യം അനിവാര്യം, ഫോമിൽ അല്ലാത്ത മുതിർന്ന താരങ്ങളെ പുറത്താക്കൂ; തുറന്നടിച്ച്‌ മുന്‍ ഇന്ത്യന്‍ താരം.

Web Team | | 1 minute Read


ലോകകപ്പിലെ ദയനീയ പരാജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി നടത്തണമെന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്.

1576-1668397510-images-12

ട്വന്‍്റി-20യില്‍ നിന്നും മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കി യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന താരങ്ങളുടെ ഭാവി തീരുമാനമെടുക്കേണ്ട കാര്യത്തില്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുത്തിരിക്കുകയാണ് ബി.സി.സി.ഐ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മുതിര്‍ന്ന താരങ്ങളായ നായകന്‍ രോഹിത് ശര്‍മ,വിരാട് കോഹ്ലി, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി എന്നിവരെ ഒഴിവാക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വിരാട് കോഹ്ലി ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തിരുന്നത്. പല മുന്‍ താരങ്ങളും ഇതേ അഭിപ്രായം പങ്കുവെച്ച്‌ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ അതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. മലയാളി താരം സഞ്ജുവിന് ടീമില്‍ അവസരം നല്‍കണമെന്നും റോബിന്‍ ആവശ്യപ്പെട്ടു. അതിന് മാനേജ്മെന്‍്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. "യുവതാരങ്ങള്‍ക്കുള്ള വാതില്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ തുറന്നിട്ടിട്ടുണ്ട്. പുതിയ താരങ്ങള്‍ക്ക് അവസരം ലഭിക്കാനുള്ള മികച്ച സമയമാണിത്. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം വേണം. ഇനി നോക്കേണ്ടത് ഭാവിയിലേക്കാണ്.

ടീമിലേക്ക് രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ എന്നിവരെ ഉള്‍പ്പെടുത്തണം. ഇരു താരങ്ങളും മികച്ച കഴിവുള്ളവരാണ്. ബൗളിങ്ങില്‍ ദീപക് ഹൂഡ,ഉമ്രാന്‍ മാലിക് എന്നിവരെ ഉള്‍പ്പെടുത്തണം. ഇരുവരും മികച്ച കഴിവുള്ളവരാണ്. അവര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല."- റോബിന്‍ ഉത്തപ്പ പറഞ്ഞു. നേരത്തെ ഇതേ ആവശ്യവുമായി ഇന്ത്യന്‍ ഇതിഹാസ താരം വിരേന്ദര്‍ സെവാഗും രംഗത്ത് വന്നിരുന്നു. യുവതാരങ്ങളെ പരമ്ബരകളില്‍ മാത്രം കളിപ്പിച്ച്‌ വലിയ ടൂര്‍ണമെന്റുകളില്‍ നിന്ന് ഒഴിവാക്കുന്ന രീതി ശരിയല്ലെന്നാണ് മുന്‍ താരം പറഞ്ഞത്.

English Summary : News in Sports

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.75 MB / ⏱️ 0.0011 seconds.