main

നടുറോഡിൽ ആംബുലൻസ് പാഞ്ഞെത്തി: കോട്ടയം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ഐസിയു തീർത്ത് യൂത്ത് കോൺഗ്രസ്

Web Team | | 1 minute Read


933-1630036971-img-20210827-wa0001

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ പരാജയപ്പെട്ടതിലും , കൊവിഡ് രോഗികളിൽ നിന്ന് സർക്കാർ ആശുപത്രിയിൽ പോലും ഫീസ് ഈടാക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടു റോഡിൽ സാങ്കൽപിക ഐ.സി.യു തീർത്തു.
കളക്ടറേറ്റിന് മുന്നിൽ പാഞ്ഞെത്തിയ ആംബുലൻസിൽ നിന്നും രോഗിയെ പുറത്തിറക്കി. ഡോക്ടർ രോഗിയെ പരിശോധിക്കാനെത്തി. ഈ സമയം, രോഗിയുടെ സമീപത്ത് , സർക്കാർ എന്ന ടാഗ് ധരിച്ചെത്തിയ യുവാവ് ഡോക്ടറെ തടഞ്ഞു. നോ ക്യാഷ് നോ ട്രീറ്റ്മെൻ്റ് - എന്ന ബോർഡ് സർക്കാർ തന്നെ ഉയർത്തിയതോടെ നിസഹായനായി ഡോക്ടർ പിൻവാങ്ങുന്നു. ഒന്ന് , ഉയർന്ന രോഗി മരിച്ചു വീഴുന്നു... നിസഹായനായ രോഗി മരിച്ച് വീഴുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കൊവിഡ് രോഗികളിൽ നിന്നും ഫീസ് വാങ്ങാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ചിൻ്റു കുര്യൻ ജോയി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സിജോ ജോസഫ്, അഡ്വ.ടോം കോര അഞ്ചേരിൽ,
കെ.എസ്.യു ജനറൽ സെക്രട്ടറി സുബിൻ മാത്യു , നേതാക്കളായ റോബി ഊടുപുഴയിൽ ,
തോമസ് കുട്ടി മുക്കാല,
നൈഫ് ഫൈസി , അജീഷ് വടവാതൂർ , ജിൻസൺ ചെറുമല , അനീഷാ തങ്കപ്പൻ,ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , ബിബിൻ ഇലഞ്ഞിത്തറ , രാഹുൽ മറിയപ്പള്ളി , ഷിയാസ് മുഹമ്മദ്‌,ജേക്കബ് ദാസ് എന്നിവർ പ്രസംഗിച്ചു.

English Summary : Youth Congress Roadside Icu Protest in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0101 seconds.