main

പാലായിൽ കോൺഗ്രസിന് യുവനേതൃത്വം: ടൗൺ മണ്ഡലം പ്രസിഡണ്ട് ആയി തോമസ് ആർ വി ജോസ്.

Web Team | | 1 minute Read


1246-1640067913-img-20211221-wa0004

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ ടൗൺ മണ്ഡലം പ്രസിഡൻറ് ആയി തോമസ് ആർ വി ജോസ് നിയമിതനായി. നിലവിലെ മണ്ഡലം പ്രസിഡണ്ട് ബിജോയ് എബ്രഹാം വ്യക്തിപരമായ കാരണങ്ങളാൽ പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന് ജില്ലാ നേതൃത്വത്തോട് അപേക്ഷിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നിലവിൽ യൂത്ത് കോൺഗ്രസ് പാലാ ടൗൺ മണ്ഡലം പ്രസിഡണ്ട് ആയ തോമസ് ആർ വി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആയി ഡിസിസി അധ്യക്ഷൻ നിയമിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുതിർന്ന നേതാവും, സ്വാതന്ത്ര്യസമരസേനാനിയും മുൻ സ്പീക്കറുമായിരുന്ന ആർ വി തോമസിൻറെ കൊച്ചുമകനാണ് തോമസ് ആർ വി. യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച തോമസിന് ഇത് പ്രവർത്തക മികവിനുള്ള അംഗീകാരം കൂടിയായി മാറുകയാണ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പാർട്ടി നൽകിയ വലിയ അംഗീകാരമാണ് ഈ സ്ഥാനലബ്ധി എന്ന് തോമസ് പ്രതികരിച്ചു. ഉത്തരവാദിത്വബോധത്തോടെ പാലായിൽ പാർട്ടിയെ നയിക്കുമെന്നും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡിസംബർ 28 ആം തീയതി വൈക്കത്ത് നയിക്കുന്ന പദയാത്രയിൽ പാലാ ടൗണിൽ നിന്ന് വലിയ ജന പങ്കാളിത്തം ഉറപ്പാക്കുകയാണ് തൻറെ ആദ്യ കടമ എന്നും അദ്ദേഹം പ്രതികരിച്ചു.

English Summary : Thomas Rv Jose Appointed As Congress Palai Mandalam President in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0110 seconds.