main

വിശപ്പിൽ 101, സ്വാതന്ത്ര്യത്തിൽ 119; വെറുപ്പിന്റെ പട്ടികയിൽ ഒന്നാമതാകും: രാഹുൽ

Web Team | | 1 minute Read


1435-1647754878-img-20220320-wa0002

സന്തോഷത്തിന്റേയും വിശപ്പിന്റേയും സ്വാതന്ത്ര്യത്തിന്റേയും പട്ടികയിൽ ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം ഓർമിപ്പിച്ച് രാഹുൽ ഗാന്ധി എംപിയുടെ ട്വീറ്റ്.ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോ‍ർട്ടിൽ തുടർച്ചയായ അഞ്ചാം വർഷവും ഫിൻലൻഡ് തന്നെ ഒന്നാമതെത്തിയപ്പോൾ 146 രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ 136–ാം സ്ഥാനത്താണ്. ഇതിനൊപ്പം മറ്റ് ചില പട്ടികയിലെ സ്ഥാനം കൂടി പങ്കിടുകയാണ് രാഹുൽ.

വിശപ്പിന്റെ പട്ടികയിൽ 101-ാം സ്ഥാനം, സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 119-ാം സ്ഥാനം, സന്തോഷത്തിന്റെ പട്ടികയിൽ 136–ാം സ്ഥാനം. പക്ഷേ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പട്ടികയിൽ നമ്മൾ ഉടൻ ഒന്നാമതെത്തിയേക്കാം.’ രാഹുൽ കുറിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നിവയാണ് സന്തോഷത്തിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. 146 രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യ 136–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 139 ആയിരുന്നു സ്ഥാനം. പാക്കിസ്ഥാന്റെ സ്ഥാനം 121. കാനഡ– 15, യുഎസ്– 16, ബ്രിട്ടൻ– 17 സ്ഥാനങ്ങളിലുണ്ട്. റഷ്യ എൺപതാമതും യുക്രെയ്ൻ 98–ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം.

English Summary : Rahul Gandhi in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0102 seconds.