main

സി.എം.ആർ.എലിന് ഖനനം നടത്താൻ വേണ്ടി നിയമത്തില്‍ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ എം.എല്‍.എ.

Web Team | | 1 minute Read


സി.എം.ആർ.എലിന് ഖനനം നടത്താൻ വേണ്ടി നിയമത്തില്‍ ഇളവ് വരുത്താൻ ഒരു ലോബി സമ്മർദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ എം.എല്‍.എ.

1828-1707968224-images-19

കേന്ദ്ര സർക്കാറിന് മുമ്ബിലാണ് ലോബി സമ്മർദം ചെലുത്തിയത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ താല്‍പര്യം എന്തായിരുന്നുവെന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


2019ല്‍ മരവിപ്പിക്കാൻ സാധിക്കുന്ന ഉത്തരവ് അഞ്ച് വർഷം കൂടി നീട്ടിയതില്‍ ദുരൂഹതയുണ്ട്. എ.കെ. ആന്‍റണി സർക്കാറിന്‍റെ കാലത്ത് തുടർ നടപടി മരവിപ്പിച്ചിരുന്നു. വ്യവസായ മന്ത്രി പി. രാജീവ് സി.എം.ആർ.എലിന് വേണ്ടിയാണ് വാദിക്കുന്നത്. ഇതുവരെ ചർച്ച ചെയ്ത കാര്യങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ വ്യക്തത വന്നുവെന്നും കുഴല്‍നാടൻ ചൂണ്ടിക്കാട്ടി.

ഇന്നലെ മന്ത്രി പി. രാജീവ് പറഞ്ഞ വാദങ്ങളെയും കുഴല്‍നാടൻ ഖണ്ഡിച്ചു. സുപ്രീംകോടതി വിധി ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് ഉയർത്തി പിടിക്കുന്നതാണ്. സുപ്രീംകോടതി വിധി പ്രകാരം പ്രത്യേക നോട്ടീസ് പുറപ്പെടുവിച്ച്‌ ഖനനം ചെയ്യുന്ന ഭൂമി സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാമായിരുന്നു. എന്നാല്‍, എന്തു കൊണ്ട് സർക്കാർ ഏറ്റെടുത്തില്ലെന്ന് കുഴല്‍നാടൻ ചോദിച്ചു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0160 seconds.