main

കോട്ടയം ജില്ലയിലെ കോൺഗ്രസ്സിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് ഒരു നോട്ടം...

Web Team | | 2 minutes Read


കോട്ടയം ജില്ലയിലെ കോൺഗ്രസ്സിൻ്റെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് ഒരു നോട്ടം...

1816-1707739303-img-20240212-172716

കോട്ടയം ലോകസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വീതം വയ്ക്കുമ്പോൾ കേരള കോൺഗ്രസ് (j) യ്‌കാണോ കോൺഗ്രസ് (ഐ) ക്കാണോ കോട്ടയം സീറ്റ് കൊടുക്കേണ്ടത് എന്ന ആശങ്ക മുന്നണിയിൽ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ യുപിഎ യുടെ കൂടെ നിന്നപ്പോൾ മാണി സാറിൻറെ കേരള കോൺഗ്രസിന് ആയിരുന്നു സീറ്റ് ലഭിച്ചത്. പാലായിലും ചുറ്റുപാടുമുള്ള കുറച്ചു കേരള കോൺഗ്രസുകാരും പിന്നിൽ കോൺഗ്രസ്(ഐ) കാരും അണിനിരന്നപ്പോൾ മാത്യു ചാഴിക്കാടന് വൻ വിജയം നേടാൻ സാധിച്ചിരുന്നു.
എന്നാൽ സംസ്ഥാനതലത്തിൽ യുഡിഎഫിൽ നിന്നും വിട്ടുപിരിഞ്ഞ കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ കൂടെ യു പി എ ക്കെതിരെ മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങുന്നു. എന്നാൽ എൽഡിഎഫ് നെ കൂടെ പോകാൻ താല്പര്യമില്ലാതിരുന്ന, കേരള കോൺഗ്രസ് (എം) ൻ്റെ കൂടെ നിന്നിരുന്ന ജോസഫ് വിഭാഗം യുഡിഎഫിന്റെ കൂടെ ആണിപ്പോൾ. വിരലിൽ എണ്ണാൻ സാധിക്കുന്ന അണികളുള്ള കേരള കോൺഗ്രസ്(J) വിഭാഗം, കഴിഞ്ഞ തവണ പാർലമെൻറിൽ കേരള കോൺഗ്രസിന് സീറ്റ് കൊടുത്തു എന്നുള്ളതിനാൽ, ആ പേര് തന്നെ സ്വന്തം പാർട്ടിക്കുമുണ്ട്, ബ്രാക്കറ്റിൽ ഉള്ള രണ്ടു അക്ഷരത്തിൻ്റെ വിത്യാസം മാത്രമേ ഉള്ളൂ എന്നുള്ള ഒറ്റക്കാരണത്താൽ സീറ്റ് ചോദിച്ചപ്പോൾ കോട്ടയം ജില്ലയിലുള്ള കോൺഗ്രസുകാരും കേരള കോൺഗ്രസ് ജോസഫ് വിഭാഗം തന്നെയും ഞെട്ടിത്തരിച്ചുപോയി എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചിട്ടുള്ളത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ആരുടെയും സപ്പോർട്ട് ഇല്ലാതെതന്നെ ജയിക്കുവാൻ സാധിക്കുന്ന ഒരുപിടി സ്ഥാനാർത്ഥികളുള്ള കോൺഗ്രസ് (ഐ)തങ്ങളുടെ അണികളുടെ വികാരത്തിൽ സമപ്പെട്ടും ഇന്ത്യയിൽ ബിജെപിക്കെ എതിരായി ശക്തമായി സംസാരിക്കുവാൻ സാധിക്കുന്ന ആളുകളെ ജയിപ്പിച്ചു വിടണം എന്നുള്ള യാഥാർത്ഥ്യം ഉൾക്കൊണ്ടും കേരള കോൺഗ്രസ് (j) വിഭാഗത്തിന് സീറ്റ് കൊടുക്കുവാൻ ശ്രമിച്ചേക്കില്ല എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
യുവജനങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നതിനുവേണ്ടി ഓപ്ഷണലായി കിടക്കുന്ന കോട്ടയം സീറ്റ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കണമെന്നുള്ള വികാരവും കോൺഗ്രസ് അണികൾക്കിടയിൽ ഉണ്ട്.
പണ്ട് തന്റെ ചെറുപ്പകാലത്ത് യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ pഅമരക്കാരൻ ആയി നിന്നപ്പോൾ രമേശ് ചെന്നിത്തല പാട്ടുപാടി ജയിച്ചതുപോലെ കോട്ടയം സീറ്റിൽ വിജയം നേടിയെടുക്കാൻ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.അതിനു കാരണം , കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളിൽ കോൺഗ്രസ് കോട്ടയം ജില്ലയിൽ നടത്തിയ സമരങ്ങളും അവരുടെ വർദ്ധിത വീര്യവുമായിരുന്നു. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ചിൻ്റു കുര്യൻ ജോയി, അച്ചു ഉമ്മൻ അല്ലെങ്കിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യ
ക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് കോൺഗ്രസ് അണികളുടെ സ്ഥാനാർഥി ലിസ്റ്റിൽ പ്രധാനികൾ.

കോൺഗ്രസിൽ എ ഐ സി സി മെമ്പർ ജോസഫ് വാഴക്കനും KPCC ജനറൽ സെക്രട്ടറി ടോമി കല്ലാനിയും ഡി സി സി പ്രസിഡൻറ് നാട്ടകം സുരേഷും ലിസ്റ്റില് പ്രധാനികളാണ്.3 നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാലാ കോട്ടയം ബെൽറ്റിൽ വാഴയ്ക്കൻ ഇപ്പോഴും പ്രതാപിയാണ്.കത്തോലിക്ക സഭയുമായി അടുത്ത ബന്ധത്തിൽ നിൽക്കുന്ന ഇവരൊക്കെയാണ് അണികളുടെ മനസ്സിലെ പ്രധാനികൾ..

കോൺഗ്രസ് (ഐ) കോട്ടയം സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ കേരള കോൺഗ്രസിനും സിപിഐഎമ്മിനു കുറച്ച് അധികം വിയർക്കേണ്ടിവരും കെട്ടിവച്ച കാശെങ്കിലും തിരിച്ചുപിടിക്കാൻ എന്ന തിരിച്ചറിവ് ഇല്ലാത്തത് സീറ്റ് സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന കേരള കോൺഗ്രസ്സ് (j) യ്ക്ക് മാത്രമേയുളളൂ.

English Summary : News in Politics

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.79 MB / ⏱️ 0.0079 seconds.