main

രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ.

Web Team | | 1 minute Read



രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കും വധശിക്ഷ.ഒരു കേസില്‍ 15 പേരെ ഒറ്റയടിക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ഇത് ആദ്യം. വിധിച്ചത് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി.

1764-1706631926-img-20240130-wa0011

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഭിഭാഷകൻ രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളി‍ഞ്ഞതായി നേരത്തേ കോടതി വിധിച്ചിരുന്നു.

2021 ഡിസംബർ 19-നായിരുന്നു രൺജിത്ത് ശ്രീനിവാസനെ
ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുമ്പിൽ വച്ച് കൊലപ്പെടുത്തിയ സംഭവം നടന്നത്.

രണ്‍ജീത് ശ്രീനിവാസൻ വധക്കേസില്‍ 15 പ്രതികള്‍ക്ക് കൂടി വധശിക്ഷ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത് 36 പേർ


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തിരുവനന്തപുരം പൂജപ്പുര, വിയ്യൂ‌ർ, കണ്ണൂർ, തൃശൂർ അതീവസുരക്ഷാ ജയില്‍ എന്നിവിടങ്ങളിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുള്ളത്. പൂജപ്പുരയില്‍ - 9, വിയ്യൂരില്‍ - 5, കണ്ണൂരില്‍ - 4, വിയ്യൂർ അതിസുരക്ഷാ ജയിലില്‍ - 3 പേർ വീതമുണ്ട്. വധശിക്ഷ കിട്ടിയതില്‍ മിക്കവരും മേല്‍കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഒരു കേസില്‍ 15 പേരെ ഒറ്റയടിക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത് കേരളത്തില്‍ ആദ്യമായാണ്.

ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രല്‍ ജയിലിലാണ്. തൂക്കിലേറ്റുന്നതിന്‌ ജയില്‍വകുപ്പില്‍ ആരാച്ചർമാരില്ല. രാഷ്ട്രപതി ദയാഹർജി തള്ളിയാല്‍ തടവുകാരെ തൂക്കിലേറ്റാൻ കണ്ണൂരില്‍ രണ്ടും പൂജപ്പുരയില്‍ ഒന്നും കഴുമരങ്ങളുണ്ട്.

നിർഭയ കേസില്‍ വധശിക്ഷ നടപ്പാക്കിയതോടെ ജയിലുകളിലെ കഴുമരങ്ങള്‍ ബലപ്പെടുത്തിയിരുന്നു. തുരുമ്ബ് നീക്കി പെയിന്റടിച്ച്‌, നിലത്ത് ഉറപ്പിച്ചിരിക്കുന്ന ബോള്‍ട്ടുകളുടെ ബലം പരിശോധിച്ച്‌, ലിവറുകളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. അത്യപൂർവ കുറ്റങ്ങളിലല്ലാതെ വധശിക്ഷ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.74 MB / ⏱️ 0.0011 seconds.