main

വടകരയിൽ മത്സരിക്കാൻ സമ്മതം മൂളി കെ മുരളീധരൻ

Web Team | | 1 minute Read


വടകരയിൽ മത്സരിക്കാൻ സമ്മതം മൂളി കെ മുരളീധരൻ

1706-1696307152-img-20231003-095237

ഒടുവിൽ വടകരയിൽ മത്സരിക്കാൻ സമ്മതം മൂളി കെ മുരളീധരൻ എം പി.എന്തെന്നാൽ മത്സരംഗത്ത് ഉണ്ടാകണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശം നൽകിയ ശേഷമാണ് മുരളീധരന്റെ മനംമാറ്റം. കണ്ണൂരിൽ കെ കെ ശൈലജ മത്സരിക്കാൻ സാധ്യതയുള്ളപ്പോൾ ശക്തരായവരെ തന്നെ കളത്തിൽ ഇറക്കണമെന്നെ ആവശ്യം കോൺഗ്രസിൽ ശക്തമാണ്. മുസ്ലിം ലീഗ് മൂന്നാം സീറ്റിന് അവകാശ മുന്നിയിച്ചെന്നും വടകരയാണ് കണ്ണെന്നും രണ്ടുദിവസം മുമ്പ് സൂചിപ്പിച്ചപ്പോഴും നിംസഗഭാവത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം .


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


എന്നാൽ അനിശ്ചിതവും പിടിവാശിയും അവസാനിപ്പിച്ച് യാഥാർത്ഥ്യം മനസ്സിലാക്കി മുരളീധരൻ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്ന മുരളീധരനോട് മത്സരിക്കണമെന്ന് കെസി വേണുഗോപാൽ തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ ബോധ്യപ്പെട്ടതോടെ മുരളീധരൻ സമ്മതം അറിയിച്ചു. മത്സരത്തിൽ നിന്നും പിന്മാറിയതിന്റെ സാഹചര്യം നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0116 seconds.