main

പിണറായി വിജയൻറെ 'പ്രത്യേക ഏക്ഷൻ' മാത്യു കുഴൽനാടനോട് വേണ്ട- കെ സുധാകരൻ

Web Team | | 1 minute Read


പിണറായി വിജയൻറെ 'പ്രത്യേക ഏക്ഷൻ' മാത്യു കുഴൽനാടനോട് വേണ്ട- കെ സുധാകരൻ

1694-1695441407-img-20230923-092154


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പിണറായി വിജയൻറെ 'പ്രത്യേക ഏക്ഷൻ' കോൺഗ്രസ് നേതാവും എംഎൽഎയും ആയ മാത്യുക്കുഴൽനാടനോട് വേണ്ടെന്ന് കെപിസിസി പ്രസിഡൻറ് സുധാകരൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ വിഷയം പൊതുജനങ്ങളുടെ മനസ്സിൽ നിലനിർത്തുന്നതിന്റെ പേരിൽ മാത്യു കുഴൽ നാടിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച പിണറായി വിജയൻ വെറും അല്പനാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്ന് സുധാകരൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ വന്നത് വെറുമൊരു ആരോപണമല്ല ഇന്ററിം സെറ്റിൽമെൻറ് ബോർഡിൻറെ റിപ്പോർട്ടിൽ വ്യക്തമായ കാര്യങ്ങളാണ് ഞങ്ങൾ ചോദിക്കുന്നത്. മകൾ പണം വാങ്ങിയതായി മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്. പിവി എന്ന് കരിമണൽ കമ്പനി രേഖപ്പെടുത്തി വച്ചിരിക്കുന്ന പേര് പിണറായി വിജയൻറെ തന്നെയാണെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. എന്നിട്ടും ഒരു നാണവും ഇല്ലാതെ ഈ ക്രമക്കേടുകളെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ കൊളളയടിച്ച് മുന്നോട്ടു പോകാമെന്ന് പിണറായി വിജയനും സിപിഎമ്മും കരുതുകയാണെന്നും സുധാകരൻ പറഞ്ഞു. എന്തായാലും വിജയൻറെ ഈ 'പ്രത്യേക ഏക്ഷൻ' മാത്യുവിനോട് വേണ്ട. കെപിസിസി പ്രസിഡൻറ് എന്ന നിലയിൽ ഞാനും കോൺഗ്രസ് പ്രസ്ഥാനവും മാത്യുവിന്റെ കരുത്തായി കൂടെയുണ്ട് എന്ന് സുധാകരൻ പറഞ്ഞു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0086 seconds.