main

എൻസിപി യിലേക്ക് പോകില്ല എന്നു ശശി തരൂർ.

Web Team | | 2 minutes Read


തിരുവനന്തപുരം: ഇന്ന് കേരളം ഉറ്റു നോക്കുന്ന ഒരു നേതാവാണ് ശശി തരൂർ. അദ്ദേഹത്തിൻ്റെ ഓരോ വാക്കുകളും വളരെ ശ്രദ്ധയോടെയാണ് കോൺഗ്രസുകാരും അതിലുപരി കേരള ജനത മുഴുവനും ശ്രവിക്കുന്നത്. AICC അധ്യക്ഷ പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതു മുതല്‍ അദ്ദേഹം ഒരു വിഭാഗം നേതാക്കള്‍ക്ക് അത്ര സ്വീകാര്യന്നല്ല. എന്നാല്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിന് പിന്തുണ കൂടി എന്ന് കഴിഞ്ഞ ദിവസങ്ങളിലെ പുതിയ മാറ്റങ്ങള്‍ സൂചിപ്പിക്കുകയും ചെയ്യുന്നു. മലബാര്‍ പര്യടനവും ശേഷം കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സന്ദര്‍ശനവുമെല്ലാം ശശി തരൂര്‍ ചില ലക്ഷ്യത്തോടെയാണ് നടത്തുന്നത് എന്നാണ് വിമര്‍ശനം.

1618-1670224822-images-41

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടും തരൂര്‍ വ്യത്യസ്തമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അതിനിടെയാണ് അദ്ദേഹത്തെ എൻസിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഇതിന് മുറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ശശി തരൂർ.

ശശി തരൂര്‍ എന്‍സിപിയിലേക്ക് വന്നാല്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് കഴിഞ്ഞ ദിവസം പിസി ചാക്കോ പറഞ്ഞത്. ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ശശി തരൂരിനെ മനസിലാക്കാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും പിസി ചാക്കോ വിമര്‍ശിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു പിസി ചാക്കോ. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം രാജിവച്ചതും എന്‍സിപിയില്‍ ചേര്‍ന്നതും. കേരളത്തിലെ നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പിസം ചൂണ്ടിക്കാട്ടിയായിരുന്നു പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടത്. ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് ശരദ് പവാറുമായി ചര്‍ച്ച നടത്തി എന്‍സിപിയില്‍ ചേര്‍ന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തരൂര്‍ എന്‍സിപിയിലേക്ക് വന്നാല്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും. ബിജെപിയെ നേരിടാന്‍ കഴിയുന്ന കോണ്‍ഗ്രസിലെ ഏക നേതാവാണ് അദ്ദേഹം. ഇത് കോണ്‍ഗ്രസ് മനസിലാക്കിയിട്ടില്ല. അസൂയ കാരണമാണോ തരൂരിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത് എന്നറിയില്ല. വിഴിഞ്ഞം വിഷയത്തില്‍ തരൂര്‍ സ്വീകരിച്ചത് പക്വതയുള്ള നയമാണെന്നും പിസി ചാക്കോ പറഞ്ഞു. ഇതിനോടാണ് തരൂര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

എന്‍സിപിയിലേക്ക് ഞാന്‍ പോകുന്നില്ല. പോകുന്നുണ്ടെങ്കില്‍ അല്ലേ സ്വാഗതം ചെയ്യേണ്ടത്. അത്തരം വിഷയങ്ങള്‍ പിസി ചാക്കോയുമായി ചര്‍ച്ച ചെയ്തിട്ടില്ല. അദ്ദേഹം കോണ്‍ഗ്രസിലായിരുന്നപ്പോള്‍ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങള്‍ എംപിമാരായി ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. എനിക്ക് അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമുണ്ട്. മാധ്യമങ്ങള്‍ വഴിയാണ് സ്വാഗതം ചെയ്തത്. എന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

വിഴിഞ്ഞം വിഷയത്തില്‍ സമവായത്തിന്റെ പാത എല്ലാവരും സ്വീകരിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. ക്രൈസ്തവ സഭാ നേതാക്കളുമായി വിഷയം സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളുടെ ന്യായമായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണം. പദ്ധതി വേണ്ട എന്ന് മാത്രം അവര്‍ പറയരുത്. അവര്‍ക്ക് വേണ്ട നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ശശി തരൂര്‍ പറഞ്ഞു.

വികസനം ജനങ്ങള്‍ക്ക് വേണ്ടിയാണ്. ആരെയും കുറ്റപ്പെടുത്തി സംസാരിക്കുന്നില്ല. വിഴിഞ്ഞം തുറമുഖം വന്നാല്‍ ഭാരതത്തിനും ദക്ഷിണ ഭാരതത്തിനും ഗുണം ചെയ്യും. പ്രാദേശികമായി വലിയ മാറ്റങ്ങള്‍ വരും. ഇതൊക്കെയാണ് നമ്മുടെ വിശ്വാസം. ജനങ്ങളെ ചേര്‍ത്ത് പിടിച്ചുള്ള വികസനമാണ് നാടിന് ആവശ്യം. സമരക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

English Summary : News in Politics

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0104 seconds.