main

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന് വെല്ലുവിളിയാകുമോ ഇന്നത്തെ ഹൈക്കോടതി വിധി?

Web Team | | 2 minutes Read


കൊച്ചി: കേരളത്തിലെ സർവ്വകലാശാലകളിലെ ഇടത് രാഷ്ട്രീയ നേതാക്കന്മാരുടെ ഭാര്യമാരുടെയും കുടുംബാംഗങ്ങളുടെയും വേണ്ടപ്പെട്ടവരുടെയും ഉന്നത പദവികളും അതിൽ ഇരിക്കേണ്ട യോഗ്യതകളെയും സംബന്ധിച്ച് കേരളത്തിൽ വലിയ പ്രശ്നങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്.

1594-1668676119-images-24

കേരള സര്‍വകലാശാലയില്‍ സി പി എം നേതാവ് പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനവും, കാലടി സര്‍വകലാശാലയില്‍ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയതുമൊക്കെ നേരത്തെ വിവാദമായ സംഭവങ്ങളാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള നീക്കമാണ് മുകളില്‍ പറഞ്ഞ വി വാദങ്ങളേക്കാള്‍ ഏറെ കോളിളക്കം സൃഷ്ടിച്ചത്. നിയമനം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്‌ക്ക് ഹൈക്കോടതി വിധി വരാനിരിക്കുകയാണ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


യു ജി സി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അദ്ധ്യാപികയായ പ്രിയ വര്‍ഗീസിന് കഴിഞ്ഞ നവംബറില്‍ കണ്ണൂര്‍ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുന്‍പ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് മാറ്റിവച്ച റാങ്ക് പട്ടിക അടുത്തിടെ സിന്‍ഡിക്കറ്റ് അംഗീകരിച്ച്‌ നിയമനം നല്‍കുകയായിരുന്നു. ഇതിനുപിന്നാലെ യു ജി സി ചട്ടപ്രകാരം എട്ടു വര്‍ഷം അസി. പ്രൊഫസറായി അദ്ധ്യാപന പരിചയമില്ലാത്തതിനാല്‍ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

കേരളവര്‍മ്മ കോളേജില്‍ മൂന്നു വര്‍ഷം മാത്രം സേവനമുള്ള പ്രിയ വര്‍ഗീസ് രണ്ടുവര്‍ഷം കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ എന്‍ എസ് എസ് കോ-ഓര്‍ഡിനേറ്റര്‍ ആയി ജോലി ചെയ്ത കാലയളവും, കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വര്‍ഷവും കൂട്ടിച്ചേര്‍ത്ത് അദ്ധ്യാപന പരിചയമായി കണക്കിലെടുത്തെന്നായിരുന്നു ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവര്‍ഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങള്‍ക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാന്‍ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥയെന്നും പരാതിയില്‍ പറയുന്നു.

English Summary : News in Politics

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0100 seconds.