main

ജെബി മേത്തർക്ക് എതിരെ മാനനഷ്ടക്കേസ് കൊടുത്ത് മേയർ ആര്യ രാജേന്ദ്രൻ..

Web Team | | 1 minute Read


1583-1668423209-download-1

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവും എംപിയുമായ ജെബി മേത്തര്‍ക്കെതിരെ മാനനഷ്ട കേസ് കൊടുത്ത് മേയര്‍ ആര്യാ രാജേന്ദ്രന്‍.

നഗരസഭയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തര്‍ എം.പി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നോട്ടീസ് ലഭിച്ച്‌ ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നാണ് ആവശ്യം. ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

പോസ്റ്റര്‍ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തര്‍ തിരുവനന്തപുരം നഗരസഭയിലെ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിന് എത്തിയത്. ‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ ‘ എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.

ഇത് വിവാദമായതോടെ ഭര്‍ത്താവിന്‍റെ നാടെന്ന നിലയ്ക്കല്ല പോസ്റ്ററെന്ന് വിശദീകരിച്ച്‌ ജെബി മേത്തര്‍ രംഗത്തു വന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് തിരുവനന്തപുരം നഗരസഭാ മേയറായ ആര്യാ രാജേന്ദ്രന്‍റെ ജീവിത പങ്കാളി. ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് ജെബി മേത്തര്‍ മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.

English Summary : News in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0127 seconds.