main

കോൺഗ്രസിൽ പുതിയ മാർഗരേഖ; പാർട്ടി കേഡർമാർക്ക് പ്രതിമാസ ശമ്പളം; തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ; നേതാക്കൾ സ്വന്തം ഫ്ളക്സ് ബോർഡ് വെക്കരുത്; നിർദ്ദേശങ്ങൾ വായിക്കാം

Web Team | | 2 minutes Read


1087-1631170558-img-20210909-122535

സംസ്ഥാന കോൺഗ്രസിൽ പുതിയ മാർഗരേഖ അവതരിപ്പിച്ചു. ഡി സി സി പ്രസിഡന്റുമാരുടെ ശില്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിയാണ് പുതിയ മാർഗ രേഖ പുറത്തിറക്കിയത്.

കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാതല സമിതികൾ രുപീകരിക്കും. പാർട്ടി കേഡർമാർക്ക് പ്രതിമാസ ഇൻസെന്റീവ് നൽകാനും തീരുമാനമായി. നേതാക്കൾ വ്യക്തിപരമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പാർട്ടി വേദികളിൽ ആൾക്കൂട്ടം ഒഴിവാക്കാനും നിർദേശം നൽകി.

പ്രാദേശിക പ്രശ്നങ്ങളിൽ ക്രിയാത്മക ഇടപെടൽ ഉറപ്പുവരുത്തണം. താഴെത്തട്ടിൽ കൂടുതൽ സജീവമാകണം. ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലണം. കല്യാണ-മരണവീടുകളിൽ ആദ്യാവസാനം വരെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും പുതിയ മാർഗരേഖയിൽ പറയുന്നു. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്.

പ്രവര്‍ത്തനത്തിലും സമീപനത്തിലും കോണ്‍ഗ്രസ് മാറ്റംവരുത്തും : കെ സുധാകരന്‍ എംപി


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തിരുവനന്തപുരം :  പ്രവര്‍ത്തനത്തിലും സമീപനത്തിലും അടിമുടി മാറ്റംവരുത്തി ജനങ്ങളിലേക്കും പ്രക്ഷോഭപാതയിലേക്കും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഇറങ്ങുകയാണെന്നു കെപിസിസി പ്രസിഡന്‍റ്  കെ സുധാകരന്‍ എംപി. ഡിസിസി പ്രസിഡന്‍റുമാര്‍ക്കായി കെപിസിസി സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലുള്ള കോണ്‍ഗ്രസിനേക്കാള്‍ പതിന്മടങ്ങ് ശക്തമാണ് പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്. രണ്ടു ശത്രുക്കളെ ഒരേസമയം നേരിടാന്‍ നമുക്കു ശക്തിയുണ്ട്. എന്നാല്‍ നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തി ദുര്‍ബലപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അത്തരം കെണിയില്‍ വീഴാതിരിക്കാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ജാഗ്രത കാട്ടണം.

സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പരസ്പര സഹായസംഘമായാണ് അവരുടെ പ്രവര്‍ത്തനം. അധികാരം നിലനിര്‍ത്താന്‍ ഹീനതന്ത്രം മെനയുകയാണ് സിപിഎം. രണ്ടു കൂട്ടരേയും ജനമധ്യത്തില്‍ തുറന്നു കാട്ടി തൊലിയുരിക്കാനുള്ള അവസരമാണ് നമ്മുടെ മുന്നിലുള്ളത്. അതിനുള്ള എല്ലാ തയാറെടുപ്പുകളും നടന്നുവരുന്നു. ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന പ്രവര്‍ത്തന ശൈലിയാണ് നാം സ്വീകരിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

സംശുദ്ധമായ പൊതുജീവിതമായിരിക്കണം കോണ്‍ഗ്രസ് നേതാക്കളുടെ മുഖമുദ്ര. അതിലൂടെ പുതുതലമുറയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം. പൊതുപ്രവര്‍ത്തകന്‍ സമൂഹത്തിന് മാതൃകയാകണം. കാലോചിതമായ വെല്ലുവിളികളെ അതിജീവിക്കാന്‍ നമുക്ക് കഴിയണം.കോണ്‍ഗ്രസിന്റെ തകര്‍ച്ച രാഷ്ട്രീയ എതിരാളികള്‍ പോലും ആഗ്രഹിക്കുന്നില്ല. നമ്മുടെ പോരായ്മകള്‍ കണ്ടെത്തിക്കഴിഞ്ഞു. അതിനുള്ള പരിഹാരങ്ങള്‍ ആരംഭിച്ചു.ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നേതാക്കള്‍ക്ക് അവരുടെ അഭിപ്രായവും പ്രയാസവും പറയാനും അതിനെല്ലാം പരിഹാരം കാണാനുമാണ് താന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. ഒരാള്‍പോലും പരിധിവിട്ടുപോകരുത് എന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ,ടി സിദ്ധിഖ് എംഎല്‍എ, തുടങ്ങിയവര്‍ സംസാരിച്ചു.

English Summary : New Working Guidelines For Congress In Kerala in Politics

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.81 MB / ⏱️ 0.0099 seconds.