main

മുഹമ്മദ്‌ ഇഖ്ബാൽ കേരളാ കോൺഗ്രസ്‌ (എം), നോമിനിയായി ന്യൂനപക്ഷ കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനത്തേക്ക്.

Web Team | | 1 minute Read


1206-1636440950-img-20211109-wa0001

തിരുവനന്തപുരം: കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാനായി മുഹമ്മദ് ഇക്ബാലിനെ (Muhammad Iqbal) നിയമിക്കാൻ കേരളകോൺഗ്രസ് എം (kerala congress m). നിലവിലുള്ള വിവാദം തണുപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണ് നീക്കം. ഐഎൻഎല്ലിന്‍റെ കൈവശമുണ്ടായിരുന്ന ന്യൂനപക്ഷ കോർപ്പറേഷൻ മാണി കോൺഗ്രസിന് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്‍റെ ചുമതല ഇരുസമുദായങ്ങൾക്കിടയിൽ തർക്കവിഷയമാകുന്ന സാഹചര്യം കൂടി മുന്നിൽ കണ്ടാണ് നീക്കം. കുറ്റ്യാടിയിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച ശേഷം സിപിഎമ്മിന്റെ എതിർപ്പ് കാരണം പിൻവാങ്ങിയ ആളാണ് മുഹമ്മദ് ഇക്ബാൽ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദവി ഇതുവരെ വഹിച്ചിരുന്നത് മുസ്ലിം സമുദായംഗങ്ങളായിരുന്നു. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഐഎൻഎല്ലിലെ എ പി അബ്ദുൾ വഹാബായിരുന്നു ചെയർമാൻ. ഈ പദവി കേരളകോൺഗ്രസ് മാണിഗ്രൂപ്പിന് നൽകുന്നതില്‍ ഐഎന്‍എല്‍ സിപിഎമ്മിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തവണ സിതാറാം മിൽ ചെയർമാൻ സ്ഥാനം മാത്രമാണ് ഐഎൻഎല്ലിനുള്ളത്. എന്നാൽ പരസ്യമായ തർക്കത്തിനില്ലെന്നായിരുന്നു ഐഎൻഎൽ നിലപാട്. ന്യൂനപക്ഷ കോർപ്പറേഷൻ മാണിഗ്രൂപ്പിന് നൽകുന്നതിൽ മുസ്ലിം സംഘടനകളും വിയോജിപ്പ് അറിയിച്ചിരുന്നു. നിലവിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾക്കിടയിൽ തർക്കവിഷയമായ ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങൾ മിക്കതും വിതരണം ചെയ്യുന്നത് ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനാണ്.

English Summary : Kerala Congress in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0148 seconds.