main

"ഉമ്മൻ ചാണ്ടി പറഞ്ഞത് വാസ്തവ വിരുദ്ധമായ പച്ചക്കള്ളം. ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചത് ആവശ്യത്തിലേറെ ആലോചനകൾ നടത്തി.ആവർത്തിച്ചാൽ, അച്ചടക്ക നടപടികളെപ്പറ്റി ആലോചിക്കേണ്ടി വരും " ഗ്രൂപ്പ്‌ നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു കെ. സുധാകരൻ

Web Team | | 1 minute Read


955-1630218706-img-20210829-wa0002

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന നേതാക്കളുടെ പ്രസ്താവനകളെ തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. മതിയായ ആലോചനകൾ കൂടാതെയാണ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചത് എന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.

ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായ പ്രസ്താവന നിരാശജനകമാണ്.വാസ്തവ വിരുദ്ധമായ കാര്യമാണ് അദ്ദേഹം ഇന്ന് രാവിലെ ചാനലുകളിൽ പറഞ്ഞത്. ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് വട്ടം താൻ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയെന്നും,എല്ലാ ജില്ലകളിലും അദ്ദേഹം പല പേരുകൾ ഉൾപ്പെടുത്തി തന്ന പാനൽ തന്റെ കൈവശം ഉണ്ടെന്നും പത്ര സമ്മേളനത്തിനിടെ കെ സുധാകരൻ പറഞ്ഞു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഗ്രൂപ്പ്‌ നേതാക്കൾ കൈകാര്യം ചെയ്തിരുന്ന കാലത്തേക്കാൾ, കൂടിയാലോചനകൾ നടത്തിയാണ് കെപിസിസി ഇക്കാര്യത്തിൽ ഇടപെട്ടിട്ടുള്ളതും തീരുമാനമെടുത്തതും. അതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങൾ ഉണ്ടാവുന്നത് ഒരുപക്ഷെ പണ്ടത്തേത് പോലെ ഗ്രൂപ്പ്‌ താല്പര്യങ്ങൾ നടക്കാത്തത്തിലുള്ള അസ്വസ്ഥത കൊണ്ടാവാം.

AICC യും, കെപിസിസി യും സംയുക്തമായി എടുത്ത് പ്രഖ്യാപിച്ച തീരുമാനത്തിൽ ഇനിയും പരസ്യമായ വിമർശനങ്ങൾ നടത്തിയാൽ അച്ചടക്ക നടപടികളെക്കുറിച്ച് ആലോചിക്കേണ്ടി വരും. അതിനുള്ള സാഹചര്യം ആരും ഉണ്ടാക്കില്ല എന്ന് പ്രതീക്ഷിക്കുന്നതായും കെ സുധാകരൻ കൂട്ടിച്ചേർത്തു.

English Summary : K Sudhakaran Against Oommen Chandy in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.81 MB / ⏱️ 0.0162 seconds.