main

ജോസ് കെ മാണിയുടെ തോല്‍വിയില്‍ അച്ചടക്ക നടപടി എടുക്കാതെ സിപിഐഎം; 'വീഴ്ച്ച ചെറുത്'

Web Team | | 1 minute Read


1249-1640317858-img-20211224-wa0000

പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിയില്‍ സിപിഐഎമ്മില്‍ അച്ചടക്ക നടപടിയില്ല. തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റിക്ക് ജാഗ്രത കുറവുണ്ടായെങ്കിലും അച്ചടക്ക നടപടിയെടുക്കേണ്ട തരത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തല്‍. കടുത്തുരുത്തിയിലും നടപടിയില്ല.ജോസ് കെ മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ വീഴ്ച്ച പറ്റി, എന്നാല്‍ പാര്‍ട്ടിക്ക് വലിയ വീഴ്ച്ച കണ്ടെത്തിയില്ലെന്നാണ് വിലയിരുത്തല്‍.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അതേസമയം ഈരാറ്റുപേട്ടയില്‍ എസിഡിപിഐ പിന്തുണ സ്വീകരിച്ചതിന് സിപിഐഎമ്മില്‍ നടപടിയുണ്ടായി. ലോക്കല്‍ സെക്രട്ടറി കെഎം ബഷീറിനേയും ഏരിയ കമ്മിറ്റി അംഗം എംഎച്ച് ഷനീറിനേയുമാണ് തരംതാഴ്ത്തിയത്. സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ് നടപടി. ഇത് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിച്ചു. എസ്ഡിപിഐ പിന്തുണയില്ലാതെ വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അവിശ്വാസവുമായി മുന്നോട്ട് പോയത് പാര്‍ട്ടിക്ക് അവമതിപ്പായിയെന്നാണ് കണ്ടെത്തല്‍. ഈ നീക്കം എസ്ഡിപിഐ സിപിഎം ബന്ധമെന്ന ആരോപണം ഉയരുന്നതിന് കാരണമായി.

ഡിസംബര്‍ എട്ടിനായിരുന്നു ഏരിയാ സമ്മേളനം. അതിന് മുമ്പുള്ള ഏരിയാ കമ്മിറ്റിയിലായിരുന്നു നടപടി. ഏരിയാ കമ്മിറ്റിയില്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.ഇതിന് പുറമേ ഈരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ സസ്‌പെന്‍ഷന്‍ നടപടിയും എടുത്തു. നഗരസഭാ കൗണ്‍സിലര്‍ അനസ് പാറയിലിനെതിരെയാണ് നടപടി. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. വര്‍ഗീയ പരാമര്‍ശം അടങ്ങുന്ന ഫോണ്‍വിളി വിവാദമാണ് അനസിനെതിരായ നടപടിക്ക് കാരണം.

English Summary : Jose K Mani in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.74 MB / ⏱️ 0.0010 seconds.