main

രാജ്യസഭയിലേക്ക് താൻ തന്നെ മത്സരിക്കുണമെന്ന ജോസ് കെ മാണിയുടെ നിലപാടിനെതിരെ എതിർപ്പുമായി പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്.

Web Team | | 1 minute Read


1192-1635841107-img-20211102-wa0002

ഒഴിവു വന്ന രാജ്യ സഭാ സീറ്റിലേക്ക് തനിക്കു തന്നെ മത്സരിക്കുമെന്ന ജോസ് കെ മാണിയുടെ പിടിവാശിയും, താല്പര്യവും കേരളാ കോൺഗ്രസ്‌ (എം)ൽ ഭിന്നതയും തർക്കവും രൂക്ഷമാക്കിയതായി സൂചന.ഈ മാസം 29നാണു രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്.പാലായിൽ നിന്നും നിയമ സഭയിലേക്ക് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ജോസ് കെ മാണി രാജ്യ സഭാ എം.പി സ്ഥാനം രാജി വെച്ചത്. പക്ഷേ, മാണി സി കാപ്പനോട് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടതായി വന്നു.

എന്നാൽ, താൻ രാജിവെച്ച ഒഴിവിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ തന്നെ മത്സരിക്കണമെന്ന താല്പര്യവുമായി ജോസ് ഒരുവശത്തു നിൽക്കുമ്പോൾ പാർട്ടിയിലെ മറ്റു നേതാക്കളായ സ്റ്റീഫൻ ജോർജ്, എൻ.എം രാജു, പി. റ്റി ജോസ് തുടങ്ങി ഈ പദവിയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ജോസിന്റെ നിലപാടിനെതിരെ ശക്തമായ പ്രധിഷേധം ഉയരുന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


രാജ്യ സഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി വിടുമെന്ന ഭീഷണിയും വലിയൊരു വിഭാഗം ആളുകൾ ഉയർത്തിക്കഴിഞ്ഞു എന്നാണ് സൂചന.സ്ഥാനമാനങ്ങൾ ആരുടെയും കുത്തകയല്ലെന്ന വാദമാണ് ഇവർ ഉയർത്തുന്നതെന്ന് അറിയാൻ കഴിയുന്നു.

യുഡിഫ് ലേക്ക് തിരികെ വന്നപ്പോൾ കോൺഗ്രസ്‌ പാർട്ടി വിട്ടു നൽകിയ തങ്ങളുടെ രാജ്യ സഭാ എം.പി സ്ഥാനത്തെക്കാണ് അന്ന് ലോക്സഭ എം.പി സ്ഥാനം രാജിവെച്ച് ജോസ് കെ മാണി മത്സരിച്ചത്. പിന്നീട്, രാജ്യ സഭാ എം.പി പദവി രാജിവെച്ച് നിയമ സഭയിലേക്ക് മത്സരിച്ചു.

അടിക്കടി സ്ഥാനം ഉപേക്ഷിച്ചു പുതിയ പദവി ക്കു പുറകെ പരക്കം പായുന്ന ജോസിന്റെ നിലപാട് പാലായിൽ അദ്ദേഹത്തിന്റെ തോൽവിക്ക് പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു. ആ സാഹചര്യത്തിലാണ് രാജ്യ സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.

English Summary : Jose K Mani in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0118 seconds.