main

തിരുവഞ്ചൂരിന്റെ മകനുൾപ്പെടെയുളള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം മരവിപ്പിച്ചു; സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കമാൻഡ് നടപടി

Web Team | | 1 minute Read


985-1630554912-img-20210902-092257

ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ച തീരുമാനം ഹൈക്കമാൻഡ് മരവിപ്പിച്ചു. സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് ഹൈക്കമാൻഡ് നിയമനം തടഞ്ഞതെന്നാണ് സൂചന. അര്‍ജുന്‍ രാധാകൃഷ്ണന്‍, ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് വക്താക്കളായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ നിയമിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അതേസമയം കെ പി സി സി അറിയാതെയാണ് നിയമനമെന്ന് പരാതി ഉയര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂര്‍ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽ നിന്ന് അകന്നിരുന്നു. അതിന് പിന്നാലെയാണ് മകന്‍റെ നിയമനം ഹൈക്കമാൻഡ് തടഞ്ഞത്.

English Summary : Congress High Command Freez Appoinment Of Arjun Thiruvanchior Radhakrishnan As Iyc Spokes Person in Politics

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0158 seconds.