main

പതിനേഴുകാരി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു പോക്‌സോ കേസിൽ ജാമ്യം

Web Team | | 1 minute Read


958-1630246264-img-20210829-193910

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍, പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.ഡി എന്‍ എ ഫലം നെഗറ്റീവായതോടെയാണ് 35 ദിവസമായി ജയിലില്‍ കഴിഞ്ഞിരുന്ന 18 കാരന് മഞ്ചേരി പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥിനാണ് സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മലപ്പുറം തിരൂരങ്ങാടിയില്‍ 17 വയസ്സ്‌കാരി പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണ്‍ 22 ന് പോക്‌സോ നിയമ പ്രകാരം ശ്രീനാഥ് റിമാന്‍ഡിലായത്. കഴിഞ്ഞ ദിവസം ശ്രീനാഥി ന്റെ  അപേക്ഷ പ്രകാരം നടത്തിയ ഡി എന്‍ എ പരിശോധനഫലം നെഗറ്റീവയതോടെയാണ് ശ്രീനാഥിനെ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

പോക്‌സോ വകുപ്പുകള്‍ക്ക് ഒപ്പം ഐ പി സി 346,376,342 വകുപ്പുകളും ഇയാള്‍ക്കെതിെര ചുമത്തിയിട്ടുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശ്രീനാഥ് ഇന്നലെ തീരൂര്‍ സബ് ജയില്‍ നിന്നും  പുറത്തിറങ്ങി.

English Summary : Young Man Get Bail In Pocso Case In Malappuram in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0115 seconds.