main

മാലദ്വീപിൽ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ

Web Team | | 1 minute Read


മാലദ്വീപിൽ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾ

1751-1706238023-img-20240126-082205

മാലദ്വീപ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാട് ദ്വീപ് രാഷ്ട്രത്തിന്റെ വികസനത്തെ ഹാനികരമായി ബാധിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ. മാലദ്വീപ് തുറമുഖത്ത്ചൈനീസ് കപ്പൽ തീരമണയുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിനു തൊട്ടുപിറകേയാണു മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികളായമാൽദിവിയൻ ഡെമോക്രാറ്റിക് പാർട്ടിയും ഡെമോക്രാറ്റ്സും രംഗത്തെത്തിയത്. 

രാജ്യത്തിന്റെ പുരോഗതിക്ക് സഹായകമാകുന്ന ഏതു പങ്കാളിയെയും പ്രത്യേകിച്ച് ദീർഘകാലമായി സംഖ്യത്തിലായിരുന്ന ഒരു രാജ്യത്തെ അകറ്റുന്നത്മാലദ്വീപിന്റെ ദീർഘകാല വികസനത്തിനു തുരങ്കം വയ്ക്കുമെന്നാണ് എംഡിപിയും ഡെമോക്രാറ്റ്സും വിശ്വസിക്കുന്നതെന്നുംഇന്ത്യയെ ദീർഘകാല സഖ്യരാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ അഭിപ്രായപ്പെട്ടു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മാലദ്വീപിന്റെ പുതിയ സർക്കാർ, മുൻപുണ്ടായിരുന്നവർ തുടർന്നുവന്നിരുന്നതുപോലെ എല്ലാ വികസന പങ്കാളികളുമായുംസഹകരിക്കേണ്ടതുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ സ്ഥിരതയും സുരക്ഷിതത്വവും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷിതത്വവും മാലദ്വീപിന്റെ സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും പ്രധാനമാണെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. നേതാക്കന്മാർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 87 അംഗങ്ങളുള്ള പാർലമെന്റിൽ 55 സീറ്റുകളാണ് രണ്ടുപാർട്ടികൾക്കും ചേർന്നുള്ളത്.

ടൂറിസവുമായി ബന്ധപ്പെട്ട് മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു.മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസു ചൈനയിൽ സന്ദർശനം നടത്തുകയും തുടർന്ന് മാലദ്വീപിൽനിന്ന് മാർച്ച് അഞ്ചിനകം സൈന്യത്തെ ഇന്ത്യ പിൻവലിക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.ചൈനീസ് സർവേ കപ്പൽ മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടുമെന്ന് ഈ ആഴ്ച ആദ്യമാണ് മാലദ്വീപ് പ്രഖ്യാപിച്ചത്.

English Summary : News in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0128 seconds.