main

തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേയ്ക്ക് പുതിയ നാലുവരി പാത - ഗ്രീൻ ഫീൽഡ് സാമ്പത്തിക ഇടനാഴി; കോന്നി, എരുമേലി, തൊടുപുഴ വഴി എം.സി റോഡിന് സമാന്തരമായി പുതിയ നാലുവരി ദേശീയ പാതയ്ക്ക് സർവ്വേ നടപടികൾ ആരംഭിച്ചു

Web Team | | 2 minutes Read


1256-1641918865-bharatmala-a-new-hilly-road-is-coming-from-thiruvananthapuram-to-angamaly

കാഞ്ഞിരപ്പള്ളി: നിലവിലുള്ള തിരുവനന്തപുരം-അങ്കമാലി എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്ന പേരിൽ ദേശീയപാത നിർമിക്കാൻ ദേശീയ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായുള്ള സർവേ കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തിൽ ആരംഭിച്ചു. ഭോപ്പാൽ ആസ്ഥാനമാക്കിയുള്ള ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസിക്കാണ് പുതിയ റോഡിന്റെ പ്രാഥമിക സർവേയുടെ ചുമതല. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികളിലൊന്നാണിത്.

തിരുവനന്തപുരംമുതൽ അങ്കമാലിവരെ നാലുവരിയായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്നപേരിൽ 45 മീറ്റർ വീതിയിലാണ് പുതിയ ദേശിയപാത നിർമിക്കുന്നതിന് പ്രാഥമികസർവേ നടത്തുന്നത്. വിതുര, പുനലൂർ, പത്തനാപുരം, കോന്നി, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, തിടനാട്, അന്തീനാട്, തൊടുപുഴ, മലയാറ്റൂർവഴിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്.

സീറോ ഫോറസ്റ്റ് സർവേ, ടോപ്പോഗ്രാഫിക് സർവേ തുടങ്ങിയവ പൂർത്തിയാക്കിയശേഷം ഫൈനൽ അലൈൻമെന്റ് തീരുമാനിച്ച് ലൊക്കേഷൻ സർവേ പിന്നീട് ആരംഭിക്കും.

എം.സി.റോഡുവഴി ഹൈവേ വികസനത്തിന് നിരവധി ടൗണുകൾ പൊളിച്ചുനീക്കേണ്ടതിനാൽ കെട്ടിടത്തിനും സ്ഥലത്തിനും വൻ നഷ്ടപരിഹാരം കൊടുക്കേണ്ട സാഹചര്യമൊഴിവാക്കിയാണ് പുതിയ പദ്ധതി.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തീർഥാടന, ടൂറിസം മേഖലകളിലെ വികസനവും പരിഗണിച്ചാണ് കിഴക്കൻ കേരളത്തിലെ തോട്ടം മേഖലയിൽകൂടി പുതിയ ദേശീയപാത വികസിപ്പിക്കാൻ തീരുമാനിച്ചത്. പുതിയ റോഡ് പട്ടണമേഖലയിൽ പ്രവേശിക്കുകയുമില്ല. നിലവിലുള്ള രണ്ടുവരി എം.സി.റോഡ് 236 കിലോമീറ്റർ ആണെങ്കിൽ പുതിയ നാലുവരിപ്പാത 227 കി.മീ മാത്രമായിരിക്കും. അവസാനഘട്ട അലൈൻമെന്റ് സർവേ പൂർത്തിയാകുമ്പോൾ ദൂരത്തിൽ വ്യതിയാനം വരാൻ സാധ്യതയുണ്ട്.

പുതിയ പാതയുടെ റൂട്ട്

തിരുവനന്തപുരം-ചെങ്കോട്ട പാതയുടെ തുടക്കത്തിൽനിന്നാണ് പുതിയ പാതയുടെ ആരംഭം. നെടുമങ്ങാട്, വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപ്പള്ളി, തിടനാട്, പ്രവിത്താനം, തൊടുപുഴ, മലയാറ്റൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് പാത അങ്കമാലിയിൽ എത്തുന്നത്. അങ്കമാലിയിലെ പുതിയ കൊച്ചി ബൈപ്പാസിലാണ് പാത അവസാനിക്കുന്നത്.

പുതിയ പാതയുടെ പ്രാഥമിക സർവേ നടത്താൻ ഭോപ്പാലിലെ ഹൈവേ എഞ്ചിനിയറിങ് കൺസൾട്ടൻസി എന്ന സ്ഥാപനത്തെ നിയോഗിച്ചിരിക്കുന്നത്. സർവേ ആരംഭിച്ചത് തിടനാട്ടിലാണ്. പുനലൂർ, പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ പട്ടണങ്ങൾ ഒഴിവാക്കിയാണ് പാതയുടെ അലൈൻമെന്‍റ്. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നിവിടങ്ങളിൽ എത്തുന്ന തീർഥാടകർക്ക് പ്രയോജനപ്പെടുന്ന വിധമാണ് പുതിയ പാത വരുന്നത്. കൂടാതെ, മലയോര മേഖലകളിലെ ടൂറിസം വികസനത്തിനും പാത സഹായകരമാകും.

English Summary : New National Highway From Trivandrum To Angamaly Greenfield Economic Corridor in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.82 MB / ⏱️ 0.0134 seconds.