main

മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് 141 അടിയായി : ഷട്ടറുകൾ രാവിലെ എട്ടിനു തുറക്കും

Web Team | | 1 minute Read


1228-1637203025-images-108

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 141 അടിയിലെത്തി. ഇതോടെ രാവിലെ എട്ടിന് സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. റൂൾ കർവ് പ്രകാരം ഈ മാസം ഇരുപതുവരെ പരമാവധി സംഭരണശേഷി 141 അടിയാണ്. ഇടുക്കി അണക്കെട്ടിലേക്കും നീരൊഴുക്ക് ശക്തമാണ്


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇതോടെ ജലനിരപ്പ് 2399.38 അടിയിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും, നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു. ഹൈറേഞ്ച് മേഖലയിൽ വ്യാപക മഴ ലഭിച്ചു.അഞ്ചുരുളി ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English Summary : Mullaperiyar Water Level in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0087 seconds.