main

‘ഇങ്ങനെ പോയാൽ ഇന്ത്യയിലും ശ്രീലങ്കയുടെ സ്ഥിതി’: നിർണായകം ആ കേന്ദ്ര സൂചനകൾ

Web Team | | 2 minutes Read


1506-1651156328-img-20220428-wa0009

ന്യൂഡൽഹി: ഒരേ ആശയം പല കോണുകളിൽനിന്നു വരുന്നത്, ഉദ്ദേശിക്കുന്ന നടപടികളുടെ കൂടി സൂചനയാവാം. തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്നതും ഭരണത്തിലെത്തുമ്പോൾ നടപ്പാക്കുന്നതുമായ ജനകീയ വാഗ്ദാനങ്ങൾ അഥവാ സൗജന്യങ്ങൾക്ക് കടിഞ്ഞാണിടാനുള്ള നീക്കത്തിന്റെ സൂചനയാണ് ഇപ്പോഴുള്ളത്. ജനങ്ങൾക്ക് സർക്കാർ നൽ‍കുന്ന സൗജന്യങ്ങൾ സംസ്ഥാനങ്ങളിൽ സാമ്പത്തിക ഞെരുക്കത്തിനു കാരണമാകുന്നുവെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളിൽ നാലു തവണയാണ് വാദമുയർന്നത്.

1) പ്രധാനമന്ത്രിയുമായി ഈ മാസം ആദ്യ വാരം വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങൾ നൽകുന്ന സൗജന്യങ്ങൾ പലതും സാമ്പത്തികമായി ശരിയായ നടപടികളല്ലെന്നും ഈ സംസ്ഥാനങ്ങൾ ശ്രീലങ്കയുടെ സ്ഥിതിയിലേക്കു പോകാമെന്നും സെക്രട്ടറിമാർ പ്രധാനമന്ത്രിയോടു പറഞ്ഞു.

2) സംസ്ഥാനങ്ങൾ നൽകുന്ന സൗജന്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകാമെന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷൻ അധ്യക്ഷനായിരുന്ന എൻ.കെ.സിങ് അഭിപ്രായപ്പെട്ടു.

3) നിതി ആയോഗ് അംഗം രമേശ് ചന്ദ് ഡൽഹി സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ നടത്തിയ പ്രഭാഷണത്തിൽ, കാർഷിക സബ്സിഡി ഉൾപ്പെടെയുള്ള സൗജന്യങ്ങൾ പ്രതിസന്ധിയിലേക്കു നയിക്കുമെന്നും രാജ്യം ശ്രീലങ്കയുടെ സ്ഥിതിയിലാകാൻ അധികനാളെടുക്കില്ലെന്നും പറഞ്ഞു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


4) കാർഷിക വായ്പകൾ എഴുതിത്തള്ളുന്നത് ഉൾപ്പെടെയുള്ള സൗജന്യ നടപടികൾ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ (എസ്ബിഐ) ഗവേഷണ വിഭാഗം ഈ മാസം മൂന്നാം വാരത്തിൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാട്.

സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം ഇല്ലാതാക്കണമെന്നാണ് ബിജെപി നേതാവായ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ഇതിനു നൽകിയ മറുപടിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞത് ഇങ്ങനെയാണ്: സൗജന്യങ്ങൾ വാഗ്ദാനം െചയ്യണമോ വേണ്ടയോ എന്നത് രാഷ്ട്രീയ പാർട്ടികളുടെ നയപരമായ തീരുമാനമാണ്. അത്തരം വാഗ്ദാനങ്ങൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമോയെന്നു തീരുമാനിക്കേണ്ടത് വോട്ടർമാരാണ്. സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന്റെ പേരിൽ പാർട്ടികളുടെ അംഗീകാരം കളയാൻ നിയമപരമായി കമ്മിഷന് അധികാരമില്ല.

സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് നിയന്ത്രണം കൊണ്ടുവരാൻ തിരഞ്ഞെടുപ്പു കമ്മിഷൻ 2013ൽ ശ്രമിച്ചിരുന്നു. അന്ന്, നിയന്ത്രണങ്ങളോട് ബിഎസ്പി ഒഴികെയുള്ള കക്ഷികൾ എതിർപ്പു പറഞ്ഞു. പ്രകടനപത്രികകളിൽ നൽകുന്ന വാഗ്ദാനങ്ങൾക്ക് പണം കണ്ടെത്തുന്നത് എങ്ങനെയെന്നു വ്യക്തമാക്കണമെന്ന നിർദ്ദേശം കമ്മിഷന്റെ ഭാഗത്തുനിന്ന് പിന്നീടുണ്ടായി. മിക്ക പാർട്ടികളുംതന്നെ സർക്കാരിന്റെ വരുമാനം വിവിധ മാർഗങ്ങളിലൂടെ വർധിപ്പിച്ച് പണമുണ്ടാക്കി പദ്ധതികൾ നടപ്പാക്കുമെന്ന തരം പരാമർശങ്ങളിലൂടെ നിർദ്ദേശം പാലിച്ചു.

English Summary : India Is Going To Same As Srilanka in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0104 seconds.