main

വാഹനങ്ങളിൽ ഫ്ലെക്സ് എൻജിനുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ ;ഉത്തരവ് ഉടൻ

Web Team | | 1 minute Read


1035-1630751346-images-82

രാജ്യത്ത് പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം ഹരിത ബദലായി എഥനോളിനെ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്​സ്​ എഞ്ചിനുകൾകൂടി നിർമ്മിക്കണമെന്ന്​ വ്യവസ്​ഥ ചെയ്യുന്ന ഉത്തരവ്​ ഉടൻ പുറത്തിറക്കുമെന്ന്​ കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്​കരി  വ്യക്തമാക്കിയതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫ്ലെക്സ് എഞ്ചിൻ ഉപയോഗിച്ചുള്ള വാഹനങ്ങൾ വ്യാപകമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്​പ്പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിതെന്നും ഇന്ത്യൻ ഓട്ടോ വ്യവസായം ബയോ-എഥനോൾ അനുയോജ്യമായ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ ആഗ്രഹിക്കുന്നതായും ഗഡ്‍കരി വ്യക്തമനാക്കി. 


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ആറ്​ മാസത്തിനകം രാജ്യത്ത്​ എഥനോൾ പമ്പുകളുടെ ശൃംഖല സ്​ഥാപിക്കുമെന്ന്​ ഗതാഗത, ഹൈവേ മന്ത്രാലയം നേരത്തേ  പറഞ്ഞിരുന്നു. എഥനോളിന്‍റെ ലഭ്യത ഉറപ്പുവരുത്തുമെന്ന് താൻ ഉറപ്പുനൽകുന്നതായും പ്രകൃതി വാതക ഇന്ധനങ്ങളോടുള്ള ജനങ്ങളുടെ വിധേയത്വം അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വാഹന നിർമാതാക്കളുടെ കൂട്ടായ്മയായ സിയാം വാർഷിക കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ നിതിൻ ഗഡ്‍കരി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും പിന്നീടായിരിക്കും പമ്പുകൾ സ്ഥാപിക്കുക. 100 ശതമാനം എഥനോളിലും ശുദ്ധമായ പെട്രോളിലും ഓടാൻ കഴിയുന്ന ഫ്ലെക്സ് എഞ്ചിനുള്ള വാഹനങ്ങൾ നിർമിക്കാൻ നിർമാതാക്കളെ നിർബന്ധിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 2022 മുതൽ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

English Summary : India Allows Flex Engine Vehicles in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0118 seconds.