main

വാക്‌സിനേഷനിൽ നൂറു ശതമാനം കൈവരിച്ച് പത്തനംതിട്ട ജില്ല

Web Team | | 1 minute Read


1022-1630669267-download-38

പ​ത്ത​നം​തി​ട്ട: 18 വ​യ​സ്സി​ന് മു​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​രു​ടെ ക​ണ​ക്കി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല നൂ​റു​ശ​ത​മാ​നം നേ​ട്ട​ത്തി​ലേ​ക്കെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ജി​ല്ല​യി​ല്‍ 18ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 8,60,458 പേ​രാ​ണു​ള്ള​ത്. ഇ​തു​വ​രെ പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ ഉ​ള്‍പ്പെ​ടെ ജി​ല്ല​യി​ല്‍ 10,00,322 പേ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ഡോ​സും സ്വീ​ക​രി​ച്ച​വ​ര്‍ 4,38,426 പേ​രാ​ണ്.

ജൂ​ണ്‍ ഒ​ന്നി​നു​ശേ​ഷം കോ​വി​ഡ് ബാധിതരായ 17,915 പേ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നു​ണ്ട്. ഇ​വ​ര്‍ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി വാ​ക്സി​ന്‍ ന​ല്‍കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ല​ര്‍ജി, മ​റ്റ് ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും മ​റ്റു കാ​ര​ണ​ങ്ങ​ളാ​ലും വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രാ​യി 4578 പേ​രു​ണ്ട്. 18നും 44​നും ഇ​ട​യി​ലു​ള്ള 3,75,976 പേ​രി​ല്‍ 3,71,398 പേ​ര്‍ ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ചു. 36250 പേ​ര്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


45നും 59 ​നും ഇ​ട​യി​ലു​ള്ള 2,70,132 പേ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 1,40,463 പേ​ര്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചു. 60ന് ​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 3,04,232 പേ​ര്‍ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ചു. ഇ​തി​ല്‍ 2,16,217 പേ​ര്‍ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചു.

ക​ല​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​ടെ​യും ഡി.​എം.​ഒ ഡോ. ​എ.​എ​ല്‍. ഷീ​ജ​യു​ടെ​യും വാ​ക്സി​നേ​ഷ​ൻ നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. സ​ന്തോ​ഷ് കു​മാ​റി​െൻറ​യും നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

English Summary : 100 People Vaccinated In Pathanamthitta in National

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0093 seconds.