main

മോൻസ് ജോസഫ് MLA യ്ക്കു നേരെ യൂത്ത് ഫ്രണ്ട് (എം) ന്റെ കരിങ്കൊടി പ്രതിഷേധം.

Web Team | | 1 minute Read


1415-1645094559-img-20220217-wa0004

മാഞ്ഞൂർ - മാഞ്ഞൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എം.എൽ.എ - എം.പി തർക്കം നിലനിൽക്കെയാണ് മോൻസ് ജോസഫിനെ യൂത്ത് ഫ്രണ്ട് (എം) കരിങ്കൊടി കാണിച്ചത്. റെയിൽവേ മേൽപ്പാലം ഈ മാസം അവസാനം തുറക്കുമെന്ന് റെയിൽവേ തോമസ് ചാഴികാടൻ എം.പി യെ അറിയിക്കുകയും കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യോഗസ്ഥരും എം.പി മാരായ തോമസ് ചാഴികാടനും ജോസ് കെ മാണിയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


എം.പി. യുടെ ശ്രമഫലമായി നടക്കുന്ന വികസനങ്ങളെ അടിച്ചുമാറ്റി സ്വന്തം വികസനമായി ജനങ്ങളെ കാണിക്കൽ ആണ് ഇപ്പോൾ എം.എൽ.എ യുടെ പണി എന്ന് തോമസ് ചാഴിക്കാടൻ കുറ്റപ്പെടുത്തി. യാതൊരു വികസനവും കാഴ്ച വയ്ക്കാതെ എം.പി യുടെ വികസനത്തെ സ്വന്തം വികസനമാക്കുവാൻ എം.എൽ.എ ശ്രമിച്ചതാണ് യൂത്ത് ഫ്രണ്ട് (എം) നെ ചൊടിപ്പിച്ചത്. പ്രതിഷേധത്തിന് യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വം നൽകി.

English Summary : Youthfront Against Mons Joseph Mla in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0374 seconds.