main

സ്കൂൾ തുറവിക്ക് മുന്നോടിയായി പഞ്ചായത്തിലെ ഗവ:സ്കൂളുകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

Web Team | | 1 minute Read


1167-1633261419-img-20211003-wa0003

മൂന്നിലവ്: സ്കൂൾ തുറക്കുന്നതിന് ഏതാനും ദിവങ്ങൾ മാത്രം ബാക്കി നിൽക്കെ നാളുകളായി അടഞ്ഞു കിടന്നിരുന്ന മൂന്നിലവ് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ ഗവ. സ്കൂളുകളിൽ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്‌കൂളൊരുക്കാം പദ്ധതിയുടെ ഭാഗമായാണ് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ മേച്ചാൽ ഗവ. UP സ്കൂളും പരിസരവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി പ്രവർത്തന സജ്ജമാക്കിയത്.സ്‌കൂളൊരുക്കാം പദ്ധതിയുടെ തുടർച്ചയെന്നോണം ഗ്രാമപഞ്ചായത്തിലെ മറ്റൊരു സ്കൂളായ വെള്ളറ ഗവ.u p സ്കൂളും തൊട്ടടുത്ത ദിവസം തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി പ്രവർത്തന സജ്ജമാക്കും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ബിന്ദു സെബാസ്റ്റ്യൻ യൂത്ത് കോൺഗ്രസിൻ്റെ 'സ്‌കൂളൊരുക്കാം' പദ്ധതി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് സ്റ്റാൻലി മാണി, ആന്റോച്ചൻ ജെയിംസ്,ബെല്ലി ജോൺസൺ,ജോബിൻ ജോൺസൺ,മാനുവൽ ബെന്നി,സുമിത് മോൻ സാം,സാം ജോഷ് ജേക്കബ്, സുജിൻ മാണി,പോൾസൺ എസക്കിയേൽ,ജോസഫ് തോമസ്,ബിനിൽ എം ജയിംസ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

English Summary : Youth Congress Moonnilavu in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0264 seconds.