main

യുഎഇയിൽ മരുമകളുടെ മർദനമേറ്റ് മലയാളി വയോധിക മരിച്ചു; പൊൻകുന്നം സ്വദേശിനി‌യായ യുവതി അറസ്റ്റിൽ

Web Team | | 1 minute Read


1477-1649175420-img-20220405-214508

അബുദാബി: സൗദിയിൽ മരുമകളുടെ മർദനമേറ്റ് മലയാളി വയോധിക മരിച്ചു. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. മകൻ സഞ്ജുവിന്റെ ഭാര്യ കോട്ടയം പൊൻകുന്നം സ്വദേശിനി ഷജ്ന(23)യെ പൊലീസ് അറസ്റ്റ് ചെയ്തു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തിങ്കളാഴ്ച രാത്രിയാണ് സംഭവം. അടുത്തിടെയാണ് ഗയാത്തി അൽ അൻസാരി എക്‌സ്‌ചേഞ്ച് ജീവനക്കാരനായ സഞ്ജു ഷജ്നയെ വിവാഹം കഴിച്ചത്. ഓണ്‍ലൈനിലാണ് വിവാഹം റജിസ്റ്റർ ചെയ്തത്. തുടർന്ന് ഫെബ്രുവരി 15ന് അമ്മയെയും ഭാര്യയെയും സന്ദർശക വീസയിൽ ജോലിസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെ എത്തിയതിനു ശേഷമായിരുന്നു സഞ്ജു ഭാര്യയെ ആദ്യമായി കണ്ടത്.

രണ്ടു ദിവസമായി റൂബിയും ഷജ്നയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം. തുടർന്ന് തിങ്കളാഴ്ചയുണ്ടായ വാക്കുതർക്കത്തിനിടെ മാതാവിനെ ഷജ്ന പിടിച്ചുതള്ളുകയും ഭിത്തിയിൽ തലയിടിച്ചു വീണയുടൻ മരണം സംഭവിക്കുകയായിരുന്നുവെന്നും സഞ്ജു പറഞ്ഞു. ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന റൂബിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് സഞ്ജു പറഞ്ഞു.

English Summary : Women Died Due To The Cruel Activities Of Her Son S Wife in Kerala

UAE

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0263 seconds.