main

ഡ്രൈവിംഗ് ലൈൻസൻസിന് വേണ്ടി ദിവസപ്പടി; അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധന

Web Team | | 1 minute Read


1133-1631633569-img-20210914-205941

കാഞ്ഞിരപ്പള്ളി: ഇന്നു വൈകിട്ടാണ് കാഞ്ഞിരപ്പള്ളിയിൽ സംഭവമുണ്ടായത്. മോട്ടോർ വാഹന വകുപ്പിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് സുകുമാരനെ ആണ്  വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്. ഡ്രൈവിംഗ് ലൈസൻസിന് ആയി ദിവസ പടി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരൻ ആയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടിയത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാഞ്ഞിരപ്പള്ളി മോട്ടോർ വെഹിക്കിൾ ഓഫീസിൽ വിജിലൻസ് പരിശോധനയും നടത്തി.

ഉദ്യോഗസ്ഥർക്കൊപ്പം രണ്ട് ഏജന്റ് മാരെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടി എത്തിച്ചു നൽകിയിരുന്ന ഏജന്റ് മാരായ അബ്ദുൽ സമദും നിയാസും ആണ് വിജിലൻസിനന്റെ പിടിയിലായത്. ഇവരെയും സംഘം അറസ്റ്റ് ചെയ്തു മേൽ നടപടി സ്വീകരിച്ചു. ദിവസം പടിയായി കൈക്കൂലി വാങ്ങിയ പണവും വിജിലൻസ് സംഘം തൊണ്ടിമുതലായി പിടികൂടിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാസപ്പടി സംഘത്തിൽ സുരേഷ് ബാബു അരവിന്ദ് എന്നീ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉള്ളതായി വിജിലൻസ് സംഘം പറഞ്ഞു.

English Summary : Vigilance Raid In Kanjirappally Rto Office in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0301 seconds.