main

ലോറി സ്കൂട്ടറിൽ ഇടിച്ചു റോഡിൽ തെറിച്ച് വീണു ; പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങി ഇരട്ടസഹോദരങ്ങൾക്ക് ദാരുണ മരണം

Web Team | | 1 minute Read


1483-1649301771-img-20220407-085020

കഞ്ചിക്കോട്: ദേശീയപാത ചടയൻകാലായിൽ ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു. എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്കു മുന്നിലായിരുന്നു അപകടം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇരുവരും സോളർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ്. ജോലി ആവശ്യത്തിനു കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നാണു പൊലീസ് നൽകുന്ന വിവരം. സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നെന്നു കസബ പൊലീസ് അറിയിച്ചു.

തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽ നിന്നു കൊച്ചിയിലേക്കു സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അതേസമയം, ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ദീപക് മാത്യുവിന്റെ ഭാര്യ ജിൻസി. മകൻ: ആരോൺ

English Summary : Twin Brothers Died In Road Accident in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0349 seconds.