main

സംസ്ഥാനത്ത് സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം; ഞായറാഴ്ച ആരാധന നടത്തുന്നതിനും അനുമതി

Web Team | | 1 minute Read


1380-1643958752-images-14

തിരുവനന്തപുരം∙ സ്കൂളുകളും കോളജുകളും തുറക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സ്കൂളുകൾ 14–ാം തീയതി മുതലും കോളജുകൾ 7–ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതൽ 9വരെ ക്ലാസുകളാണ് സ്കൂളുകളിൽ അടച്ചിരുന്നത്. ഇതാണ് വീണ്ടും തുറക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടർന്നാണ് വിദ്യാലയങ്ങൾ അടച്ചത്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളും തുടരും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഞായറാഴ്ച ആരാധന നടത്തുന്നതിനും അനുമതിയായി.

കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടർന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.

English Summary : Schools And Colleges Opening in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0293 seconds.