main

മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം കൂട്ടും; പഠിക്കാൻ കമ്മിഷനെ ചുമതലപ്പെടുത്തി

Web Team | | 1 minute Read


1546-1658915579-img-20220727-wa0014

മന്ത്രിമാരുടെയും എം.എല്‍എമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിസഭ കമ്മിഷനെ നിയോഗിച്ചു. കിഫ്ബിക്ക് കീഴില്‍ പ്രത്യേക കണ്‍സള്‍ട്ടന്‍സി കമ്പനി ആരംഭിക്കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. മന്ത്രിമാര്‍ , എം.എല്‍.എമാര്‍ എന്നിവരുടെ ശമ്പളം കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ് മന്ത്രിസഭയുടെ പരിഗണനയില്‍ വന്നത്. ഇതിന്‍റെ എല്ലാവശങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ കമ്മിഷനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ആറുമാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണം. ഇപ്പോള്‍ എം.എല്‍എമാര്‍ക്ക് എഴുപതിനായിരം രൂപയും മന്ത്രിമാര്‍ക്ക് വിവിധ അലവന്‍സുകളുള്‍പ്പെടെ 90,000 മുതല്‍ ഒരുലക്ഷത്തി ഇരുപതിനായിരം രൂപവരെയും പ്രതിമാസം ലഭിക്കാറുണ്ട്. ഇതില്‍പ്രതിമാസ അലവന്‍സ്, കണ്‍സള്‍ട്ടന്‍സി അലവന്‍സ്. യാത്രാബത്ത എന്നിവ ഉള്‍പ്പെടും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇതില്‍വരുത്തേണ്ടമാറ്റങ്ങള്‍ കമ്മിഷന്‍ പരിശോധിച്ചശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജനപ്രതിനിധിളുടെ ശമ്പളം കൂട്ടണോ എന്ന ചോദ്യവും ഉയരാനിടയുണ്ട്. കിഫ്ബിയുടെ കീഴില്‍ കിഫ്കോണ്‍ എന്നപേരില്‍ കണ്‍സള്‍ട്ടന്‍സി കമ്പനിരൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അടിസ്ഥാന സൗകര്യവികസനം സാമ്പത്തിക കാര്യങ്ങള്‍ എന്നിവയിലെ വിവിധ പദ്ധതികള്‍ക്ക് കിഫ്കോണ്‍കണ്‍സള്‍ട്ടന്‍സി നല്‍കും. കിഫ്ബി പദ്ധതികള്‍ക്ക് പുതിയ കമ്പനി കണ്‍സള്‍ട്ടന്‍സി നല്‍കില്ല. ഇപ്പോള്‍സംസ്ഥാനത്തെ വലിയ പദ്ധതികള്‍ക്ക് പലതിനും രാജ്യാന്ത കമ്പനികളാണ് കണ്‍സള്‍ട്ടന്‍സി നല്‍കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വലിയ വിമര്‍ശങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്തു തന്നെ കണ്‍സള്‍ടട്ന്‍സിക്ക് പ്രൊഫഷണല്‍സംവിധാധാനം ഒരുക്കുന്നത്.

English Summary : Salary Of Minister in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0299 seconds.