main

രാമപുരത്ത് ചെക്ക് ഡാം ബലപെടുത്തുന്ന പദ്ധതിയുടെ മറവിൽ സർക്കാർ ഭൂമി കെട്ടിയെടുക്കുന്നതായി പരാതി; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പുരയിടത്തിൽ തോട് പുറമ്പോക്ക് കെട്ടിയെടുക്കുന്നതായി ആരോപണം

Web Team | | 1 minute Read


1502-1650457277-img-20220420-wa0004

രാമപുരം: 2020-21 വർഷത്തിലെ രാമപുരം ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ച് അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടും ഇന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ബൈജു ജോൺ ചെക്ക് ഡാം ബലപ്പെടുത്തൽ എന്ന പദ്ധതിയുടെ പേരിൽ സ്വന്തം വീടിന്റെ സൈഡിലുള്ള തോട് പുറമ്പോക്ക് കെട്ടിയെടുക്കുന്നതായി ആരോപണം.

രാമപുരം പഞ്ചായത്തിലെ ജനങ്ങൾ പഞ്ചായത്തിന്റെ വികസനത്തിനുവേണ്ടി കൊടുക്കുന്ന കെട്ടിട നികുതിയായ തനത് ഫണ്ട് ഉപയോഗിച്ച് സ്വന്തം സ്ഥലത്തിന്റെ അതിരു കെട്ടിയെടുക്കാൻ അന്നത്തെ പ്രസിഡൻറ് ആയ ബൈജു പുതിയിടത്തുചാലിൽ അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും. ഷെയർകാരനായ കോൺടാക്ടറേകൊണ്ട് വർക്ക്‌ എടുപ്പിക്കുകയും ചെയ്തു എന്ന് ജനങ്ങൾ പറയുന്നു. പഞ്ചായത്ത്‌ പ്രസിഡൻ്റായിരിക്കെ
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് തന്റെ സ്ഥലത്തെ സംരക്ഷണ ഭിത്തി കെട്ടുന്നതിനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


1502-1650457296-img-20220420-wa0004

വർഷങ്ങളായി തോട് പുറമ്പോക്ക് ഇദ്ദേഹം കൈവശപെടുത്തി വയ്ക്കുകയും, ഭരണസ്വാധീനത്തിന്റെ മറവിൽ ഇതിനെതിരെ വരുന്ന പരാതികൾ പൂഴ്ത്തി വയ്ക്കുകയും ഇപ്പോൾ പുറമ്പോക്കിൽ നിൽക്കുന്ന തടികൾ മുറിച്ചു വിൽക്കുകയും ചെയ്തുവരുന്നതായി ജനങ്ങൾ ആരോപിക്കുന്നു. പഞ്ചായത്ത് തനത് ഫണ്ട് വകമാറ്റി വീടിന് സംരക്ഷണ ഭിത്തി നിർമ്മിക്കുകയും, തോട് പുറമ്പോക്ക് കൈവശമാക്കുകയും പുറമ്പോക്കിലെ തടി വെട്ടി വിൽക്കുകയും ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ പരാതി നൽകാൻ ഒരുങ്ങുകയാണ്.

English Summary : Ramapuram Local News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.81 MB / ⏱️ 0.0309 seconds.