main

പാലായിൽ ബസിനുള്ളിലെ പീഡനം: പ്രതികൾ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ബസ്സ്റ്റാൻഡിലെത്തിച്ചും പീഡിപ്പിച്ചു

Web Team | | 1 minute Read


1291-1642738484-img-20220121-094104

പാലാ: കൊട്ടാരമറ്റം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ബസ്സ്റ്റാൻഡിനുള്ളിലും ബസിനുള്ളിൽവെച്ച് പീഡിപ്പിച്ചിരുന്നതായി പോലീസ്. വ്യാഴാഴ്ച പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം കോട്ടയം മെഡിക്കൽ കോളേജ് സ്റ്റാൻഡിലെത്തിച്ച് തെളിവെടുത്തു. പാലാ-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിന് ഏതാനും മണിക്കൂർ മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ താമസമുണ്ട്. ഈ അവസരം മുതലെടുത്താണ് പ്രതികൾ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഇവിടെയെത്തിച്ച് പീഡിപ്പിച്ചത്.

കഴിഞ്ഞ മാസമായിരുന്നു കോട്ടയത്തെത്തിച്ച് പീഡിപ്പിച്ചത്. പ്രതികളെ കോട്ടയം െഫാറൻസിക് വിഭാഗത്തിലെത്തിച്ച് ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി. വെള്ളിയാഴ്ച പ്രതികളെ പാലായിലും കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ എത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ (31), കൂട്ടാളിയും സഹായിയുമായ ഡ്രൈവർ കട്ടപ്പന സ്വദേശി എബിൻ എന്നിവരെയാണ് കഴിഞ്ഞദിവസം പാലാ കൊട്ടാരമറ്റത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. വിവാഹിതനായ അഫ്സൽ ഇക്കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകിയാണ് പലതവണ പീഡനത്തിനിരയാക്കിയത്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന വിദ്യാർഥിനിയെ അഫ്സൽ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. തുടർന്ന് സംഭവദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരമറ്റം ബസ്സ്റ്റാൻഡിലെത്തിയിരുന്നു.

ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ബസിന്റെ ട്രിപ്പ് ആളിെല്ലന്ന കാരണത്താൽ മുടക്കിയശേഷം ഡ്രൈവറുടെയും കണ്ടക്ടറുടെയും ഒത്താശയോടെ ബസിനുള്ളിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ബസിനുള്ളിലേക്ക് കയറുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ അറിയിച്ചതിനെ തുടർന്ന് പാലാ സി.ഐ. കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പോലീസെത്തി അഫ്സലിനെയും സഹായി എബിനെയും കസ്റ്റഡിയിലെടുത്തു.

English Summary : Palai Bus Rape Case in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0260 seconds.