main

ടെലിവിഷൻ കാണാനെന്ന വ്യാജേനയെത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചു; പാലായിൽ അയൽവാസി പൊലീസ് പിടിയിൽ

Web Team | | 1 minute Read


1062-1631031329-img-20210907-214505

കോട്ടയം: പാലയിലാണ് ബുദ്ധിമാന്ദ്യമുള്ള 34 വയസ്സുകാരിയായ പെൺകുട്ടിയെ അയൽവാസി ക്രൂരമായി പീഡിപ്പിച്ചത്. പാലാ വലവൂരിൽ ആണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവത്തിൽ 54 വയസ്സുകാരനായ അയൽവാസി സജി പി ജി അറസ്റ്റിലായി. പാലാ പോലീസ് ആണ് സംഭവത്തിൽ നിർണായകമായ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.  പാലാ സർക്കിൾ ഇൻസ്പെക്ടർ കെ പി തോംസൺ നടത്തിയ അന്വേഷണത്തിൽ കേസിൽ നിർണായക തെളിവുകൾ ലഭിക്കുകയായിരുന്നു. തുടർന്നാണ് വലവൂർ സ്വദേശിയായ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ബുദ്ധിമാന്ദ്യത്തെ തുടർന്ന് വീട്ടിൽ തന്നെ കഴിയുകയായിരുന്നു 34 കാരി. ഇവരുടെ അമ്മയും കിടപ്പു രോഗിയാണ്. ഈ സാഹചര്യം മുതലെടുത്താണ് പ്രതിയായ സജി പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ ക്രൂരമായി പീഡിപ്പിച്ചത്. വീട്ടിൽ ടി വി കാണാൻ എന്ന വ്യാജേന എത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ബന്ധുക്കളുടെയും പെൺകുട്ടിയുടേയും അടക്കം മൊഴി രേഖപ്പെടുത്തി ആണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾക്ക് ആദ്യം വിവരം ഒന്നും ഉണ്ടായിരുന്നില്ല. പെൺകുട്ടി ശാരീരികാസ്വാസ്ഥ്യം കാണിച്ചതോടെ ആണ് ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് ക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. അതിനുശേഷമാണ് ബന്ധുക്കൾ പാലാ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്.

മാനസികാസ്വാസ്ഥ്യമുള്ള ഒരു പെൺകുട്ടിയെ ആ സാഹചര്യം മുതലെടുത്ത് പീഡിപ്പിച്ചു എന്നതാണ്  നാട്ടുകാരെയും ഞെട്ടിച്ചത്. പെൺകുട്ടിയുടെ അമ്മ കിടപ്പുരോഗി ആണെന്ന സാഹചര്യവും 54 കാരനായ പ്രതി മുതലെടുക്കുകയായിരുന്നു. ഇയാളെ മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. ജില്ലയിൽ നിരവധി പോക്സോ കേസുകൾ ഉയർന്നു വരുന്നതിനിടെയാണ് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിക്ക് കൂടി പീഡനത്തിനിരയായ വാർത്ത പുറത്തുവരുന്നത്.

English Summary : One Arrested In Palai For Disturbing Differently Abled Women in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0274 seconds.