main

19 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി: മുൻ വ്യവസായ വികസന ഓഫിസറെ പിരിച്ചുവിട്ടു; സസ്പെൻഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ മന്ത്രിതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തു; കോഫി ഹൗസിന്റെ ചുമതല വഹിച്ച സമയത്തും ക്രമക്കേട് ആരോപണം

Web Team | | 1 minute Read


1298-1642824340-img-20220122-093027

തൃശൂർ : സർക്കാർ ഫണ്ടിൽ നിന്നു 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ മുൻ ജില്ലാ വ്യവസായ വികസന ഓഫിസറെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. തൃശൂരിൽ വ്യവസായ വികസന ഓഫിസറായും പിന്നീട് വടകര വ്യവസായ കേന്ദ്രത്തിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറായും ജോലി ചെയ്തിരുന്ന പത്തനംതിട്ട അടൂർ ഏഴാംകുളം പണിക്കശേരിയിൽ ബിന്ദു (47) വിനെയാണു പിരിച്ചുവിട്ടത്. ഈ അഴിമതിക്കേസിൽ മുൻപ് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇന്നലെ ബിന്ദുവിനു കൈമാറി.

തൃശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ലിക്വിഡേറ്ററായി ജോലി ചെയ്യുമ്പോൾ ഇന്ത്യൻ കോഫി ഹൗസുകളിലെ ഭരണം പിടിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്ററായി സിപിഎം നിയോഗിച്ചത് ബിന്ദുവിനെ ആയിരുന്നു. പിന്നീട് തൃശൂർ ടൗൺ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19ലക്ഷം രൂപ മാറ്റിയെന്നാണു കേസ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ലിക്വിഡേറ്ററുടെ പേരിൽ തൃശൂർ അയ്യന്തോൾ സ്റ്റേറ്റ് ബാങ്ക് ശാഖയിൽ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂർ ടൗൺ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂർ കോർപറേഷനു വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭർത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.

വകുപ്പുതലത്തിൽ പരിശോധന വന്നപ്പോൾ ലിക്വിഡേറ്ററുടെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം. വ്യവസായ വാണിജ്യ ഡയറക്ടർ ഇതു കാണിച്ചു ബിന്ദുവിനു കുറ്റാരോപണ നോട്ടിസ് നൽകി. സസ്പെൻഡ് ചെയ്യുകയും ചെയ്തു.

സസ്പെൻഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ മന്ത്രിതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായി. കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലിൽ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടും സസ്പെൻഷനിലായിരുന്നു. ബിന്ദു കോഫി ഹൗസിന്റെ ചുമതല വഹിച്ച സമയത്തും ക്രമക്കേട് ആരോപണമുണ്ടായിരുന്നു.

English Summary : Officer Suspended In Thrissur For Money Fraud in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.81 MB / ⏱️ 0.0304 seconds.