main

ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീൻ ഒഴിവാക്കി സംസ്ഥാന സർക്കാർ

Web Team | | 1 minute Read


1357-1643717744-fb-img-1643717728831

തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീൻ ഒഴിവാക്കി. ഏഴ് ദിവസത്തില്‍ താഴെയുള്ള ആവശ്യങ്ങള്‍ക്കായി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റീന്‍ വേണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഏഴ് ദിവസം ക്വാറന്റീൻ കഴിഞ്ഞവർക്ക് ആന്റിജൻ പരിശോധന മതിയാവും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. 218 ശതമാനം വരെ  ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് 16% ആയി കുറഞ്ഞെന്നാണ് മന്ത്രി പറഞ്ഞത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ചികിത്സ നല്‍കാതെ രോ​ഗികളെ മടക്കി അയക്കരുതെന്നും മന്ത്രി പറഞ്ഞു. പോസിറ്റിവ് ആയ രോഗികൾക്കും ഡയാലിസിസ് പോലുള്ള ചികിത്സ മുടക്കരുത്. കിടത്തി ചികിത്സയ്ക്ക് വരുന്നവരിൽ ലക്ഷണം ഉണ്ടെങ്കിൽ മാത്രം കിടത്തി കൊവിഡ് ടെസ്റ്റ് മതി. സ്പെഷ്യാലിറ്റി വിഭാ​ഗമെങ്കില്‍ കൊവിഡ് രോ​ഗികള്‍ക്ക് പ്രത്യേക സ്ഥലം ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂന്നാം തരം​ഗത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞതായും മന്ത്രി പറഞ്ഞു.

English Summary : No Quarantine For Short Term Visiting Nris in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0279 seconds.