main

ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു.

Web Team | | 1 minute Read


ലോക്സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ആന്‍റണി ജൂഡിയെ പ്രഖ്യാപിച്ചു.

1846-1708910371-img-20240226-wa0000

കിഴക്കമ്ബലത്ത് നടന്ന മഹാസംഗമത്തില്‍ പ്രസിഡന്‍റ് സാബു എം ജേക്കബാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എറണാകുളം തേവര സ്വദേശിയായ ആന്‍റണി ജൂഡി അഭിഭാഷകൻ, യുവജനപ്രവർത്തകൻ, സംരംഭകൻ എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഐസിവൈഎം ദേശീയ പ്രസിഡണ്ട് (2022 - 24), ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറി (2020 - 22), 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാവ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023-ല്‍ പോർട്ടുഗലില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ പതാകാവാഹകനായിരുന്നു ഈ 28കാരന്‍.

അതേസമയം ചാലക്കുടി മണ്ഡലത്തിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി അഡ്വ. ചാര്‍ളി പോളിനെ പ്രഖ്യാപിച്ചു. മലയാറ്റൂര്‍-നീലീശ്വരം സ്വദേശിയായ ഇദ്ദേഹം ഹൈക്കോടതി അഭിഭാഷകനാണ്. കാലടി ശ്രീശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ (1984) മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് (2021-)
എറണാകുളം - അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി (2004, 2006) പ്രവര്‍ത്തിച്ചിട്ടുണ്ട്. 35 വർഷത്തിനുള്ളില്‍ 10-ലക്ഷത്തോളം ആളുകളെ വിവിധമേഖലകളില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പത്തിലേറെ പുസ്തകങ്ങളുടെ രചയിതാവ് ആണ്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.74 MB / ⏱️ 0.0007 seconds.