main

ഏഴരപ്പൊന്നാന ദർശനം: സുരക്ഷയൊരുക്കാൻ അഞ്ഞൂറിലധികം പൊലീസുകാർ.

Web Team | | 1 minute Read


ഏഴരപ്പൊന്നാന ദർശനം: സുരക്ഷയൊരുക്കാൻ അഞ്ഞൂറിലധികം പൊലീസുകാർ.

1836-1708231942-images-24

മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസങ്ങളിൽ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായീ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പൊലീസിന്റെ മുൻകരുതൽ. 4 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ നാനൂറോളം പേരെ കൂടുതലായി നിയോഗിക്കും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഉത്സവത്തിന്റ സുഗമമായ നടത്തിപ്പിനായി ഒന്നാം ഉത്സവ ദിവസം തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു.

ഉത്സവത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസ്
ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തിയിൽ ഉൾപ്പെടെ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രവും ഏറ്റുമാനൂർ നഗരവും സമീപ പ്രദേശങ്ങളും പൊലീസിന്റെ സിസിടിവി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം ബൈക്ക് പട്രോളിങ്ങും കൺട്രോൾ റൂം വാഹന പട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0307 seconds.