main

എക്‌സാലോജികിനെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തുവിടും.

Web Team | | 1 minute Read


എക്‌സാലോജികിനെതിരായ കര്‍ണാടക ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് പുറത്തുവിടും.

1834-1708154169-img-20240217-124130

രാവിലെ പത്തരയ്ക്ക് വിധി കര്‍ണാടക ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


എക്‌സാലോജികിന് എതിരായ എസ്‌എഫ്‌ഐഒ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി വിധി. ഇതിന്റെ വിശദാംശങ്ങളും വിധിയിലേക്ക് നയിച്ച കാരണങ്ങളും വിധിയുടെ പൂര്‍ണ്ണരൂപത്തിലൂടെ മനസിലാക്കാനാകും. ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ്. ഇന്നലെ ഉച്ചയ്ക്ക് ഒറ്റവാചകത്തില്‍ പൂര്‍ത്തിയാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവരാനുള്ളത്.

വീണാ വിജയൻറെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും കൂടുതല്‍ പ്രതിരോധത്തിലായി. മടിയില്‍ കനമില്ലാത്തത് കൊണ്ട് അന്വേഷണത്തെ ഭയമില്ലെന്ന പഴയ വാദം പാർട്ടിയെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുകയാണ്. ഭയപ്പെടാൻ ഒന്നും ഇല്ലെങ്കില്‍ എന്തിന് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചു എന്ന ചോദ്യം പാർട്ടി നേതൃത്വത്തിൻെറ ഉത്തരം മുട്ടിക്കുന്നുണ്ട്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0317 seconds.