main

കോട്ടയത്ത് ആകാശപാതയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെ സാധ്യതകൾ തേടി കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി.

Web Team | | 1 minute Read


കോട്ടയത്ത് ആകാശപാതയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെ സാധ്യതകൾ തേടി കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തി.

1805-1707364628-images-9

നിലവിൽ നാറ്റ് പാക്ക് തയ്യാറാക്കിയിരിക്കുന്ന രൂപകല്പന പ്രകാരമുള്ള നിർമ്മാണ സാധ്യതകളാണ്
കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേരള റോഡ് സേഫ്റ്റി അതോറിറ്റി, നാറ്റ്പാക്ക്, കിറ്റ്കോ, റവന്യൂ, മോട്ടോർ വെഹിക്കിൾ, പിഡബ്ല്യുഡി , പോലീസ് തുടങ്ങിയ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ പരിശോധിച്ചത്.

നിലവിൽ നാറ്റ് പാക്ക് തയ്യാറാക്കിയ രൂപകൽപ്പന പ്രകാരം 6 ലിഫ്റ്റുകളും, 3 ഗോവണികളുമാണ് ഉള്ളത്. ഇവ നിർമ്മിക്കുമ്പോൾ നിലവിലുള്ള റോഡിൻ്റെ ഘടനക്ക് ഉണ്ടാകുന്ന മാറ്റമാണ് സംഘം പ്രധാനമായും വിലയിരുത്തിയത്.

നിലവിൽ റവന്യൂ വകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്ന തരത്തിൽ നിർമ്മാണങ്ങൾ ഒതുങ്ങുമോ എന്നതും, കൂടാത അധികമായി സ്ഥലം വേണ്ടിവന്നാൽ അത് തിരക്കേറിയ റോഡിൻ്റെ ഗതാഗതത്തെ ഏങ്ങനെ ബാധിക്കുമെന്നതും സംഘം പരിഗണിക്കുന്നുണ്ട്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ആകാശപാതയുടെ തുടർ നിർമ്മാണ
സാധ്യതകൾ ഹൈകോടതി, കോട്ടയം ജില്ലാ ഭരണകൂടത്തോട് തേടിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കോട്ടയം ജില്ലാ കളക്ടർ വിഗ്നേശ്വരി എസിവി ന്യൂസിനോട് പറഞ്ഞു.

സ്ഥല പരിശോധനയെ തുടർന്ന് കോട്ടയം കളക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് നടപടിക്രമങ്ങൾ വിലയിരുത്തി.

തഹസീൽദാർ യാസീൻ ഖാൻ, കെ ആർ എസ് എ ഡയറക്ടർമാരായ ലിജു അഴകേശൻ, കല, നാറ്റ് പാക്ക് പ്രതിനിധി അരുൺ, മോട്ടോർ വെഹിക്കിൾ, പോലീസ്, പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വീണ്ടും ഭൂമി പരിശോധന നടത്തിയ ശേഷം കളക്ടർക്ക് റിപ്പോർട്ട് നൽകും.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 10 / Total Memory Used : 0.79 MB / ⏱️ 0.0262 seconds.