main

മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ കാറിൽനിന്ന് ഇറങ്ങിയവരെ ആക്രമിച്ച് ആന; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്

Web Team | | 1 minute Read


മുത്തങ്ങയിൽ ഫോട്ടോ എടുക്കാൻ കാറിൽനിന്ന് ഇറങ്ങിയവരെ ആക്രമിച്ച് ആന; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്

1778-1706801085-img-20240201-205152


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വയനാട് വന്യജീവിസങ്കേതത്തിൽ റോഡരികിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച സഞ്ചാരികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ ബത്തേരി - മൈസൂരു ദേശീയപാതയിൽ മുത്തങ്ങയ്ക്കടുത്താണ് സംഭവം. കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും ഒരാൾ താഴെ വീഴുന്നതുമായ ദൃശ്യം മറ്റൊരു കാറിൽ വന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് പകർത്തിയത്.

കാറിൽ നിന്നിറങ്ങി സമീപത്തെ വനത്തിൽ നിന്നിരുന്ന കാട്ടാനകളുടെ ദൃശ്യം പകർത്തുകയായിരുന്നു രണ്ടു പേർ. കുട്ടി അടക്കം മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്.
ഇതിൽ ഒരാന ഇവർക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ താഴെ വീണു. ഇയാളെ കാലുകൊണ്ട് ആന തട്ടാൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഈ സമയം ഇതുവഴി ഒരു ലോറി വന്നതിനാൽ ആനയുടെ ശ്രദ്ധതിരിഞ്ഞ് പിൻമാറിയതിനാൽ മാത്രമാണ് ഇവർ രക്ഷപ്പെട്ടത്. വാഹനത്തിന്റെ നമ്പർ അനുസരിച്ച് ആന്ധ്രാപ്രദേശ് സ്വദേശികളാണെന്നാണ് സംശയിക്കുന്നത്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0223 seconds.