main

സഹകരണബാങ്കുകളിലെ വായ്പാ പലിശനിക്ക് വർദ്ധിപ്പിച്ചു

Web Team | | 1 minute Read


സഹകരണബാങ്കുകളിലെ വായ്പാ പലിശനിക്ക് വർദ്ധിപ്പിച്ചു.

1774-1706761851-img-20240201-095659

സഹകരണ മേഖലയിൽ നിലവിലുള്ള വായ്പാ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഈടാക്കാവുന്ന പരമാവധി പലിശ നിരക്ക് നിലവിലുള്ള നിരക്കിൽ നിന്നും .50 ശതമാനം നിരക്കിൽ വർദ്ധിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത് .

കാർഷിക/കാർഷിക അനുബന്ധ മേഖലക്കുള്ള വായ്പകളുടെ പലിശ നിരക്കിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പ്രാഥമിക സഹകരണ സംഘങ്ങളിലെ വായ്പകളുടെ പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് വിവാഹ വായ്പ - 10.50 ശതമാനം , ചികിത്‌സാ വായ്പാ - 11.25 ശതമാനം, വീട് മെയിന്റനസ് വായ്പ (രണ്ട് ലക്ഷം രൂപ വരെ) 10 ശതമാനം , വീട് മെയിന്റനസ് വായ്പ (രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ 11 ശതമാനം), കൺസ്യൂമർ വായ്പ 12 ശതമാനം വിദേശത്ത് ജോലിക്ക് പോകുന്നതിനുള്ള വായ്പ 12 ശതമാനം , വാഹന വായ്പ 11 ശതമാനം, ഓവർ ഡ്രാഫ്റ്റ് 12.25 ശതമാനമാണ് പലിശ നിരക്ക്.

ഭവന നിർമ്മാണകളിൽ വായ്പ മൂന്നു ലക്ഷം രൂപ വരെ 9.50 ശതമാനം, മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ 10.50 ശതമാമാനമാനവും 5 ലക്ഷം രൂപയ്ക്ക് മുകളിൽ 10ലക്ഷം രൂപവരെയുള്ള വായ്പയ്ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്കും 10.50 ശതമാനവുമാണ് പലിശ നിരക്ക്.

പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ പരിധിയിൽ മൂന്നു സെന്റ് വരെ ഭൂമിയുള്ള വീട് വയ്ക്കുന്നതിനുള്ള വായ്പ, ഭൂമി ഇല്ലാത്തവർക്ക് വീട് വയ്ക്കുന്നതിനുള്ള വായ്പയുടെയും നിലവിലുള്ള പലിശയിൽ മാറ്റമില്ല.

ഭൂമി വാങ്ങുന്നതുള്ള വായ്പ, ട്രേഡേഴ്‌സ് വായ്പ എന്നിവയുടെ പലിശ നിരക്ക് 12.50 ശതമാനയി നിശ്ചയിച്ചു.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0256 seconds.