main

എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ; ഇടുപ്പെല്ല് മാറ്റി

Web Team | | 1 minute Read


എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ; ഇടുപ്പെല്ല് മാറ്റി

1757-1706497260-img-20240129-082703

അസ്ഥിരോഗ വിഭാഗത്തിൽ അപൂർവമായ ശസ്ത്രക്രിയ വിജയകരമായി നിർവഹിച്ച് എറണാകുളം സർക്കാർ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം. അസ്ഥിരോഗ വിഭാഗം മേധാവി പ്രഫ.ഡോ.ജോർജ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ഒൻപതു വർഷം മുൻപ് റോഡ് അപകടത്തിൽ ഇടുപ്പെല്ല് പൂർണമായും ഒടിഞ്ഞ്
ഇടുപ്പെല്ലിന്റെ കുഴ തെന്നിമാറിയ പറവൂർ ചെട്ടിക്കാട് സ്വദേശി ജോസഫി(53) നെയാണ് ഇടുപ്പെല്ല് അസറ്റാബുലർ പുനർനിർമാണ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയായിരുന്ന ജോസഫ് കഴിഞ്ഞ ഒൻപത് വർഷമായി തൊഴിൽ
ചെയ്യാനാകാതെ ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാനും ജോലി ചെയ്യാനും സാധിക്കുന്നുണ്ട്. ഇതേ അവസ്ഥ അനുഭവിക്കുന്നവർക്ക് എറണാകുളം മെഡിക്കൽ കോളേജിലെ അസ്ഥി വിഭാഗം ഉപകാരപ്രദം ആകട്ടെ എന്നും അദ്ദേഹം പറയുന്നുണ്ട്.

സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചിലവ് വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ഇൻഷുറൻസ് പദ്ധതി വഴി പൂർണ്ണമായും സൗജന്യമായാണ് നടത്തിയത്.അസ്ഥിരോഗ വിഭാഗം യൂനിറ്റ് ഒന്നിലെ ഡോ. മനീഷ് സ്റ്റീഫൻ, ഡോ. അഹമ്മദ് ഷഹീൽ,അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ പ്രഫ. ഡോ. അനിൽ കുമാർ, ഡോ. രാജേഷ് ദിനേശ്,ഡോ. അൻസാർ ഷാ, നഴ്സിംഗ് ഓഫീസർമാരായ ടി.ആർ. അജിത, സിവി പി. വർക്കി എന്നിവരും ഈ അപൂർവ്വ നേട്ടത്തിന്റെ ഭാഗമായി തീർന്നു.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0354 seconds.