main

ഗവർണറുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; രാജ്‌ഭവനിലെത്തിയത് മുപ്പതംഗ സി ആർ പി എഫ് സംഘം

Web Team | | 1 minute Read


ഗവർണറുടെ സുരക്ഷ ഏറ്റെടുത്ത് കേന്ദ്രസേന; രാജ്‌ഭവനിലെത്തിയത് മുപ്പതംഗ സി ആർ പി എഫ് സംഘം

1754-1706421122-img-20240128-072602

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഏറ്റെടുത്ത് സി ആർ പി എഫ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.മുപ്പത് അംഗ സി ആർ പി എഫ് സംഘമാണ് രാജ്ഭവനിലെത്തിയത്


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നേരത്തെ കൊല്ലം നിലമേലിൽ വച്ച് ഗവർണർക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു.സ്വാമി സദാനന്ദ ആശ്രമത്തിൽ നടക്കുന്ന ഒരു മീറ്റിംഗിൽ പങ്കെടുക്കാനായി പോയതായിരുന്നു. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ അദ്ദേഹം, റോഡരികിലുള്ള കടയുടെമുന്നിലിരുന്നു പ്രതിഷേധിച്ചിരുന്നു.ഒടുവിൽ എഫ് ഐ ആറിന്റെ കോപ്പി കണ്ടതോടെയാണ് തിരികെ വണ്ടിയിൽ കയറിയത്.സംഭവത്തെക്കുറിച്ചറിഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവർണർക്ക് ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു.

എസ് പി ജി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയാണ് ഇസഡ് പ്ലസ് സിആർപിഎഫ്. ആണ് .ബുള്ളറ്റ് പ്രൂഫ് വാഹനവും നൽകും.നിലവിൽ രാജ്യത്ത് നാൽപ്പത് പേർക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ നൽകുന്നത്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0214 seconds.