main

ബിഎസ്‌സി നഴ്സിങ് എൻട്രൻസ: തീരുമാനം എടുക്കാതെ കേരളം

Web Team | | 1 minute Read


ബിഎസ്‌സി നഴ്സിങ് എൻട്രൻസ: തീരുമാനം എടുക്കാതെ കേരളം

1749-1706153749-img-20240125-090239

ബിഎസ്‌സി നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്താൻ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടപടി നടപടിക്രമങ്ങൾ ആരംഭിച്ച എങ്കിലും കേരള സർക്കാരിൻറെ ഫയൽ മുന്നോട്ടു പോകുന്നില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തെങ്കിലും വിഷയം പരിഗണിച്ചില്ല.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പ്രവേശനപരീക്ഷയ്ക്കെതിരായ മാനേജ്മെന്റുകളുടെ സമ്മർദമാണു കാരണമെന്ന് ആരോപണമുണ്ട്. പ്രവേശനപരീക്ഷ നടത്തണമെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ 3 വർഷമായി ആവശ്യപ്പെടുന്നുണ്ട്. പിറ്റേവർഷം മുതൽ നടത്താമെന്നു പറഞ്ഞ് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നതാണു കേരളത്തിലെ പതിവ്. എന്നാൽ ഈ വർഷം പ്രവേശനപരീക്ഷ നടത്താതെ കോഴ്സ് നടത്താനാവില്ലെന്നു കൗൺസിൽ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കർണാടകയിൽ ഫെബ്രുവരി 10ന് അകം പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കണം. കഴിഞ്ഞവർഷം വരെ പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു കേരളത്തിലെ നഴ്സിംഗ് കോളേജ്കളിലെ പ്രവേശനം.
എൽബിഎസ് സെന്റർ അപേക്ഷ ക്ഷണിച്ചുനടത്തുന്ന പ്രവേശനത്തിനെതിരെ ചിലർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിലെ പൊതു താൽപര്യ ഹർജിയിൽ മാനേജ്മെൻറ് കൾക്ക് കോഴ വാങ്ങുവാൻ സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപണമുണ്ട്.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0300 seconds.