main

ശബരിമല തീർത്ഥാടനം; ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കും.

Web Team | | 1 minute Read


ശബരിമല തീർത്ഥാടനം; ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ട്രഷറി നിയന്ത്രണങ്ങൾ ഒഴിവാക്കും.

1729-1697719031-img-20231019-090118

സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടന ഒരുക്കങ്ങൾക്ക് തടസ്സമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തിരുവനന്തപുരത്ത് ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം എടുത്തത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വൃശ്ചികം ഒന്നിന് ആരംഭിക്കുന്ന തീർത്ഥാടന കാലത്തിന് മുന്നോടിയായി പൂർത്തിയാക്കേണ്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നതിന് ട്രഷറിയിലെ എല്ലാ നിയന്ത്രണങ്ങളും നീക്കുന്നതിന് ധനം വകുപ്പിന് നിർദ്ദേശം നൽകി. റോഡുകളുടെ അറ്റകുറ്റപ്പണി , 168 രുചി മുറികളുടെ നവീകരണം എന്നിവ പൂർത്തിയാക്കും.ക്യൂ കോംപ്ലക്സുകൾ ഡിജിറ്റലൈസ്ഡ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് യോഗത്തിൽ അറിയിച്ചു. നിലയ്ക്കലിൽ ക്ലോക്ക് റൂമും വിശ്രമ മുറികളും ഒരുക്കും. ശബരിമല ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടു. കൂടാതെ കാർഡിയോ വാസ്കുലാർ റെസ്ക്യൂ ടീം, ആംബുലൻസ്, സ്നേക്ക് റെസ്ക്യൂ ടീം ആനകളെ നിരീക്ഷിക്കുന്ന ടീം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0270 seconds.